മേക് എ വിഷ് ഫൗണ്ടേഷന്‍റെ 'റൺ ഫോർ എ വിഷി'ൽ വൻ പങ്കാളിത്തം

അബൂദബി: 'മേക് എ വിഷ്'ഫൗണ്ടേഷൻ സംഘടിപ്പിച്ച നാലാമത് 'റൺ ഫോർ എ വിഷ്'പരിപാടിയിൽ എണ്ണൂറിലേറെ പേർ പങ്കെടുത്തു. ​ഗുരുതര രോ​ഗമുള്ള കുട്ടികളുടെ ആ​ഗ്രഹങ്ങൾ സഫലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേക് എ വിഷ് ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കളും വീൽചെയറിൽ ഇരിക്കുന്ന കുട്ടികളടക്കമാണ് സായിദ് സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച റൺ ഫോർ എ വിഷിൽ സംബന്ധിച്ചത്.

വിവിധ പ്രായത്തിലുള്ളതും വിവിധ രാജ്യക്കാരുമായ അനേകം പേർ ഓട്ടത്തിൽ സംബന്ധിച്ചതിൽ ഫൗണ്ടേഷൻ സി.ഇ.ഒ ഹാനി അൽ സുബൈദി സന്തോഷം പ്രകടിപ്പിച്ചു. യു.എ.ഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് ശൈഖ് ഡോ. സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്​യാന്‍റെ പത്നി ശൈഖ ശൈഖ ബിൻത് സെയ്ഫ് ബിൻ മുഹമ്മദ് ആൽ നഹ്​യാന്‍റെ രക്ഷാകർത്വത്തിലായിരുന്നു 'റൺ ഫോർ എ വിഷ്'സംഘടിപ്പിച്ചത്.

2.5, 5, 10 കിലോമീറ്ററുകളിലായാണ് ഓട്ടം സംഘടിപ്പിച്ചത്. അൽഹുസ്​ൻ ആപ്ലിക്കേഷനിൽ ​ഗ്രീൻ സ്റ്റാറ്റസും 96 മണിക്കൂറിനുള്ളിലെ നെ​ഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റും ലഭിച്ചവർക്ക്​ മാത്രമായിരുന്നു പങ്കെടുക്കാൻ അവസരം. യു.എ.ഇയിലും വിദേശത്തുമായി അയ്യായിരത്തിലേറെ കുട്ടികളുടെ ആ​ഗ്രഹങ്ങളാണ് ഫൗണ്ടേഷൻ ഇതുവരെ സഫലീകരിച്ചത്.

Tags:    
News Summary - Massive participation in the Make a Wish Foundation 'Run for a Wish'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.