മാസ് ഓണാഘോഷം കേരള ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ മന്ത്രി പ്രഫ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
അജ്മാന്: മാസ് നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മാസ് ഓണം @40 ആഘോഷിച്ചു. പരിപാടിയോടനുബന്ധിച്ച് 4000 പേർക്ക് ഓണസദ്യയൊരുക്കി.
മാസ് അംഗങ്ങളായ 400ൽപരം കലാകാരന്മാർ അണിനിരന്ന 40 കലാപരിപാടികളും മലയാള സാംസ്കാരിക പൈതൃകങ്ങൾ അണിനിരന്ന ഘോഷയാത്രയും വാദ്യ മേളങ്ങളും പരിപാടിക്ക് മികവേകി. 15 യൂനിറ്റുകൾ മത്സരിച്ച പൂക്കള മത്സരത്തോടെയും പായസ മത്സരത്തോടെയും ആരംഭിച്ച ആഘോഷം അജ്മാനിലെ ഉമ്മുല്‍ മുഅമിനീൻ ഹാളിലാണ് അരങ്ങേറിയത്. കേരള ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി പ്രഫ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗം അബ്ദുൽ ഹമീദ്, ഓണം സംഘാടക സമിതി ചെയർമാൻ ബി.കെ. മനു നിസാർ തളങ്കര, ശ്രീപ്രകാശ്, ഷാജി ജോൺ എന്നിവർ സംസാരിച്ചു. സെക്രട്ടറി സമീന്ദ്രൻ സ്വാഗതവും ജോ. സെക്രട്ടറി ബിനു കോറോം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.