ദുൈബ: ദുബൈ മാർത്തോമ ഇടവക സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു. നവംബർ 16 ന് ജബൽ അലി പള്ളി യിൽ നടക്കുന്ന ചടങ്ങിൽ യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, തിരുവനന്തപുര, കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പ എന്നിവർ നേതൃത്വം നൽകും. കൽദായ സഭ അധ്യക്ഷൻ മാർ അപ്രേം മൂക്കൻ മെത്രാപ്പൊലീത്ത, എൻ.കെ. പ്രേമചന്ദ്രൻ എം.പി., ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ എന്നിവർ സംസാരിക്കും. െജംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, ഭാട്ടിയ ബ്രദേഴ്സ് ഗ്രൂപ്പ് ഡയറക്ടർ എം. ജോൺ എന്നിവെര ആദരിക്കും. കേരളത്തിൽ തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന സുറിയാനി ക്രിസ്ത്യൻ സഭയാണ് മാർത്തോമ സഭ എന്നറിയപ്പെടുന്ന മലങ്കര മാർത്തോമ സുറിയാനി സഭ. 1969 ൽ ദുബൈയിൽ പ്രവർത്തനം തുടങ്ങി.
2001ൽ സ്വന്തമായി ദേവാലയം പണികഴിപ്പിച്ചു. നിലവിൽ 2400ൽ അധികം കുടുംബങ്ങൾ അംഗങ്ങളാണ്. റവ. സിജു ചെറിയാൻ ഫിലിപ്പാണ് ദുബൈ ഇടവകയുടെ വികാരി. വർഗീസ് തോമസ് ജനറൽ കൺവീനറായുള്ള കമ്മിറ്റിയാണ് ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വികാരി റവ. സിജു.സി ഫിലിപ്പ്, അസി. വികാരി റവ ജോയ് മാത്യൂ, റവ. സജീഷ് മാത്യൂസ്, എബ്രഹാം ജി. മുണ്ടുപാടം, വർഗീസ് തോമസ്, അലക്സ് ജോൺ, സാംസൺ പി. സാമുവൽ, തോമസ് എബ്രഹാം (നിബു), ഫിലിപ് പി. ഇൗശോ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.