അബൂദബി: ബാങ്കിങ് ഉത്പന്നങ്ങളുടെ പ്രമോഷനു വേണ്ടി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയ മാർക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധി ഉപഭോക്താവിന് 10,000 ദിർഹം നഷ്ടപരിഹാരം.
അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതി ഫീസും മറ്റ് ചെലവുകളും മാർക്കറ്റിങ് ജീവനക്കാരൻ അടക്കണമെന്നും കോടതി നിർദേശിച്ചു. മാർക്കറ്റിങ് ജീവനക്കാരനിൽ നിന്ന് പകലും രാത്രിയിലും നിരന്തരം കോൾ വന്നതോടെയാണ് ഉപഭോക്താവ് മാർക്കറ്റിങ് ക്രിമിനൽ കോടതിയെ സമീപിച്ചത്.
അന്വേഷണം നടത്തിയ പ്രോസിക്യൂട്ടർ കേസ് ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു. ക്രിമിനൽ കോടതി കേസിൽ പരാതിക്കാരന് അനുകൂലമായി വിധി പറഞ്ഞു. ഇതോടെ ഇദ്ദേഹം ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് നൽകി.
ബാങ്കിൽ നിന്നും പ്രതിനിധിയിൽ നിന്നും ബൗദ്ധികവും ധാർമികമായ പ്രയാസങ്ങൾ നേരിട്ടുവെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം വേണമെന്നുമായിരുന്നു ഇയാളുടെ ഹരജി. ക്ലെയിം പാസായ തീയതി മുതൽ പ്രതിവർഷം ഒമ്പത് ശതമാനം പലിശ അടക്കം നൽകമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഹരജി തള്ളിയ കോടതി 10,000 ദിർഹം നൽകാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.