അഡ്വ. എം.സി. അബ്ദുൽ കരീം (പ്രസി), അബ്ദു റഹീം സഖാഫി വരവൂർ (ജനറൽ സെക്ര), അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ഫിനാൻസ് സെക്ര)
മനാമ: മർകസ് ബഹ്റൈൻ ചാപ്റ്റർ ഡയറക്ടറേറ്റ് പുനഃസംഘടിപ്പിച്ചു. അഡ്വ. എം.സി. അബ്ദുൽ കരീം (പ്രസിഡന്റ്), അബ്ദു റഹീം സഖാഫി വരവൂർ (ജനറൽ സെക്രട്ടറി), അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിവിധ ഡിപ്പാർട്ട് മെന്റ് ഭാരവാഹികളായി അബ്ദുറസാഖ് ഹാജി ഇടിയങ്ങര, ഷംസുദ്ദീൻ സഖാഫി കൊല്ലം (സപ്പോർട്ട് ആൻഡ് സർവിസ്), കെ.പി. മുസ്തഫ ഹാജി, ശമീർ പന്നൂർ (പി.ആർ ആൻഡ് മീഡിയ), ജമാൽ വിട്ടൽ, അഷ്റഫ് മങ്കര (എക്സലൻസി ആൻഡ് ഇന്റർസ്റ്റേറ്റ് ), മുഹമ്മദ് കുട്ടി ഹാജി , വി.പി.കെ. മുഹമ്മദ് (നോളജ്) എന്നിവരെയും കാബിനറ്റ് അംഗങ്ങളായി കെ.സി. സൈനുദ്ദീൻ സഖാഫി, പി.എം. സുലൈമാൻ ഹാജി, അബൂബക്കർ ലത്വീഫി, അഷ്റഫ് സി.എച്ച്, ഫൈസൽ ചെറുവണ്ണൂർ എന്നിവരെയും തെരഞ്ഞെടുത്തു.മർകസ് പി.ആർ.ഒ മർസൂഖ് സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന ചാപ്റ്റർ ജനറൽ കൗൺസിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. അബ്ദു റഹീം സഖാഫി, അബ്ദുറസാഖ് ഹാജി, ഷംസു മാമ്പ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ വിവിധ സമിതി റിപ്പോർട്ടുകളും അബ്ദുൽ ഹകീം സഖാഫി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഉസ്മാൻ സഖാഫി തളിപ്പറമ്പ്, റഫീക്ക് ലത്വീഫി വരവൂർ, ശമീർ പന്നൂർ, പി.എം. സുലൈമാൻ ഹാജി എന്നിവർ ആശംസകൾ നേർന്നു. അബ്ദു റഹീം സഖാഫി സ്വാഗതവും ഷംസുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.