‘പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ’ പ്രകാശന ചടങ്ങ്
ദുബൈ: കാഫ് ദുബൈയുടെ നേതൃത്വത്തിൽ സമാഹരിച്ച ‘പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. രമേഷ് പെരുമ്പിലാവാണ് പുസ്തകത്തിന്റെ എിറ്റർ. മോഹൻ ശ്രീധരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കുഴൂർ വിൽസൺ ഉദ്ഘാടനം ചെയ്തു.
മിനി കുട്ടപ്പൻ മോളി സിറിലിന് നൽകി പ്രകാശനം നിർവഹിച്ചു. ഡോ. ഹസീന ബീഗം പുസ്തകപരിചയം നടത്തി. പുസ്തകത്തിന്റെ പശ്ചാത്തലം കെ. ഗോപിനാഥൻ വിവരിച്ചു.
എഴുത്തുകാരികളായ സോണിയ റഫീഖ്, റസീന ഹൈദർ, റസീന കെ.പി എന്നിവർ ആശംസ നേർന്നു. പ്രഥമ വിൽപന സി.പി. അനിൽ കുമാർ പ്രവീൺ പാലക്കിന് നൽകി നിർവഹിച്ചു. കെ. ഗോപിനാഥന് യാത്രയയപ്പ് ഉപഹാരം ഭാര്യ ജലജ ടീച്ചറുടെ സാന്നിധ്യത്തിൽ കൈമാറി. റസീന കെ.പി സ്വാഗതവും ഉഷാ ഷിനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.