ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ബ്രോഷര്‍ അജിത്
ജോണ്സണ്, ഫൈസല്‍ കാരാട്ടിന് നല്കി പ്രകാശനം ചെയ്യുന്നു
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ചറല്‍ വിഭാഗം സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ കെസ് 2022ന്റെ ബ്രോഷര്‍ പ്രകാശനം അജിത് ജോണ്സണ്, ഫൈസല്‍ കാരാട്ടിന് നല്കി നിര്‍വഹിച്ചു. റഹീം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, സലിം നാട്ടിക, അഷ്റഫ് പൊന്നാനി, പി.ടി. റഫീഖ്, ജാഫര്‍ തങ്ങള്‍ മൊയ്ദീന് കുട്ടി എന്നിവർ പങ്കെടുത്തു. യു.എ.ഇയിലെ 50ല്‍പരം ഗായകര്‍ പങ്കെടുത്ത മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഫൈനലിസ്റ്റുകള്‍ മാറ്റുരക്കുന്ന റിയാലിറ്റി ഷോ നവംബര്‍ 19ന് വൈകീട്ട് 6.30 മുതല്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മെയിന്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് കള്‍ചറല്‍ വിഭാഗം സെക്രട്ടറി അഷറഫ് നജാത്ത് അറിയിച്ചു. മാപ്പിളപ്പാട്ട് നിരൂപകന് ഫൈസല്‍ എളേറ്റില്‍, യൂസഫ് കാരക്കാട് തുടങ്ങിയവര്‍ വിധികര്‍ത്താക്കളായെത്തും. മത്സര വിജയികള്‍ക്ക് കാഷ് പ്രൈസും ട്രോഫിയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.