മീ​റ്റ്‌ യു.​എ.​ഇ അ​ഞ്ചാം വാ​ര്‍ഷി​കം ച​ല​ച്ചി​ത്ര​ന​ടി ഷം​ന കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ണ്ണാ​ർ​ക്കാ​ട് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

ഷാ​ര്‍ജ: മ​ണ്ണാ​ർ​ക്കാ​ട്ടു​കാ​രു​ടെ യു.​എ.​ഇ​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ‘മീ​റ്റ്‌ യു.​എ.​ഇ’ അ​ഞ്ചാം വാ​ര്‍ഷി​കം സം​ഘ​ടി​പ്പി​ച്ചു.

ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര​ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ഷം​ന കാ​സിം മു​ഖ്യാ​തി​ഥി​യാ​യി. പ​രി​പാ​ടി​യി​ൽ വ്യ​ത്യ​സ്ത ക​ലാ​വി​രു​ന്നു​ക​ളും ശി​ങ്കാ​രി​മേ​ള​വും റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​ക​ളും ഗാ​യ​ക​ൻ കൊ​ല്ലം ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ്യൂ​സി​ക് ബാ​ൻ​ഡും അ​ര​ങ്ങേ​റി.

അ​റേ​ബ്യ​ൻ മീ​റ്റ് എ​ന്ന പേ​രി​ൽ ഇ​റ​ക്കി​യ സു​വ​നീ​ർ പ്ര​ശ​സ്ത ഫി​ലിം എ​ഡി​റ്റ​ർ വി.​ടി. ശ്രീ​ജി​ത്ത് പ്ര​കാ​ശ​നം ചെ​യ്തു. അ​ഞ്ചു​വ​ർ​ഷ​ത്തെ മീ​റ്റ്​ യു.​എ.​ഇ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അം​ഗ​ങ്ങ​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സൃ​ഷ്ടി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ്​ സു​വ​നീ​ർ. മ​ണ്ണാ​ർ​ക്കാ​ട്ടു​കാ​ര​ൻ മു​ഹ​മ്മ​ദ് റി​യാ​സു​ദ്ദീ​നെ മീ​റ്റ് ബി​സി​ന​സ്‌​മാ​ൻ 2025 ഐ​ക്ക​ൺ അ​വാ​ർ​ഡ് ന​ൽ​കി ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Tags:    
News Summary - mannarkkad fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.