മണ്ണാര്‍ക്കാട് സോക്കര്‍ സീസണ്‍ 2 സ്വാഗത സംഘ രൂപവത്കരണ കണ്‍വെന്‍ഷന്‍ അബൂദബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കെ.എം.സി.സി. ഒക്ടോബര്‍ 26ന് അബൂദബി യൂനിവേഴ്സിറ്റി ഫാല്‍ക്കണ്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ‘മണ്ണാര്‍ക്കാട് സോക്കര്‍ സീസണ്‍ 2’ വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ചു.
അന്‍വര്‍ ചുള്ളിമുണ്ടയാണ് മുഖ്യ രക്ഷാധികാരി. ചെയര്‍മാന്‍: ഹുസൈന്‍ കിഴക്കേതില്‍. ജനറല്‍ കണ്‍വീനര്‍: സുഹൈല്‍ മാളിക്കുന്ന്, ട്രഷറര്‍: ജാബിര്‍ ആമ്പാടത്ത് എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
നൗഫല്‍ തോണിക്കര, അനസ് മോന്‍പോത്തന്‍, ജാഫര്‍ സാദിഖ് നാലകത്ത്, ആഷിദ് ഷാ ചങ്ങലീരി, കരീം കീടത്ത്, മൊയ്തീന്‍കുട്ടി പൂവക്കോടന്‍, ഷബീര്‍ മണ്ണാര്‍ക്കാട്, യഹ്യ പെരുമണ്ണില്‍, മുഹമ്മദ് അലി അലനല്ലൂര്‍, ലത്തീഫ് കോട്ടോപ്പാടം, ഉസാമ അലനല്ലൂര്‍, ബഷീര്‍ കോലോത്തൊടി, ബഷീര്‍ മണ്ണിശ്ശേരി, റഫീഖ് മിശ്കാത്തി, സലീം മണ്ണാര്‍ക്കാട്, അബ്ദുല്‍ റഹ്‌മാന്‍ തെങ്കര, ശരീഫ് കിഴക്കേതില്‍ എന്നിവരാണ് മറ്റു കമ്മറ്റി ഭാരവാഹികൾ.
കൂടാതെ പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് മെംബര്‍മാര്‍, സീനിയര്‍ നേതാക്കള്‍ എന്നിവരുള്‍പ്പെടുന്ന 101 അംഗ സ്വാഗത സംഘം കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
മുസഫ അല്‍ ഫുര്‍ഖാന്‍ സെന്‍ററില്‍ നടന്ന സംഗമത്തില്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് ഹുസൈന്‍ കിഴക്കേതില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്‍റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അന്‍വര്‍ ചുള്ളിമുണ്ട മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ശിഹാബ് കരിമ്പനോട്ടില്‍, ട്രഷറര്‍ ഉനൈസ് കുമരനല്ലൂര്‍, ജില്ല ഭാരവാഹികളായ ജാഫര്‍ നാലകത്ത്, നൗഫല്‍ മണലടി, കരീം കീടത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുഹൈല്‍ മാളിക്കുന്ന് സ്വാഗതവും ട്രഷറര്‍ ജാബിര്‍ ആമ്പാടത്ത് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.