അബൂദബി: വിവിധ രാജ്യങ്ങളിൽനിന്നുള്ള മാമ്പഴങ്ങളുടെ പ്രദർശന^വിൽപന മേള ‘മാംഗോ പാഷൻ 2017' മദീന സായിദ് ഷോപ്പിങ് കോംപ്ലക്സിലെ ലുലു ഹൈപർ മാർക്കറ്റിൽ തുടങ്ങി.
15ഓളം രാജ്യങ്ങളിൽ നിന്നുള്ള 68 ഇനം മാങ്ങകളാണ് മേയ് 16 വരെ നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുക. ഇന്ത്യയിൽനിന്നുള്ള 35 ഇനം മാങ്ങകൾ പ്രദർശനത്തിലുണ്ട്. ബ്രസീൽ, മലേഷ്യ, തായ്‌ലൻഡ്, കെനിയ, ഇന്തോനേഷ്യ, ഐവറി കോസ്റ്റ്, വിയറ്റ്നാം രാജ്യങ്ങളിൽ നിന്നും വിവിധയിനം മാങ്ങകളെത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാ^പരിസ്ഥിതി വകുപ്പ് മന്ത്രാലയം ഡയറക്ടർ അഹമ്മദ് ബെൽഹാഫ് ‘മാംഗോ പാഷൻ 2017’ ഉദ്‌ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.