ഹൃദയാഘാതം സംഭവിച്ചയാളെ ഹെലികോപ്റ്റർ മാർഗം
രക്ഷപ്പെടുത്തുന്നു
ഷാർജ: ഖോർഫക്കാനിലെ മലനിരയിൽവെച്ച് ഹൃദയാഘാതം സംഭവിച്ചയാളെ ഹെലികോപ്റ്റർ മാർഗം രക്ഷപ്പെടുത്തി. നാഷനൽ സെർച് ആൻഡ് റെസ്ക്യു സെന്റർ, കിഴക്കൻ മേഖലയിലെ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുമായും ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യോമ വിഭാഗവുമായും സഹകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഖോർഫക്കാൻ നഗരത്തിന്റെ ഭാഗമായ ജബൽ അൽ റബി പർവത മേഖലയിലാണ് സംഭവം നടന്നത്. നാഷനൽ സെർച് ആൻഡ് റസ്ക്യു സെന്റർ രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.