മമ്മൂട്ടി ഫാൻസ് യു.എ.ഇ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദുബൈ: മമ്മൂട്ടിയുടെ 70ാം ജന്മദിനത്തിെൻറ ഭാഗമായി ദുബൈയില്‍ മമ്മൂട്ടി ഫാൻസ് യു.എ.ഇ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. മഹാമാരിക്കാലത്ത് വളരെ ചിട്ടയോടെ നടന്ന ക്യാമ്പിൽ നൂറിൽപരം യൂനിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞത് അഭിന്ദനാർഹമാണെന്ന് ഷാർജ ബ്ലഡ് ബാങ്ക് അധികൃതർ പറഞ്ഞു. തുടർച്ചയായ ഒമ്പതാം തവണയാണ് മമ്മൂട്ടി ഫാൻസ് യു.എ.ഇ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. യു.എ.ഇ ആരോഗ്യമന്ത്രാലയം, ഷാര്‍ജ ബ്ലഡ് ബാങ്ക്, ദുബൈ ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ദുബൈ ഒയാസിസ് ഗ്രൂപ്, ആഡംസ് ഫ്രഷ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്. വിവിധ രാജ്യക്കാരുടെ പങ്കാളിത്തം ക്യാമ്പിന് കൂടുതൽ മികവേകിയെന്നും മമ്മൂക്കയുടെ പിറന്നാൾ ലോകമെമ്പാടും ജീവകാരുണ്യപ്രവർത്തനങ്ങൾ കൊണ്ടാണ് ആഘോഷിക്കാറെന്നും മമ്മൂട്ടി ഫാൻസ് യു.എ.ഇ സെക്രട്ടറി അറിയിച്ചു. മമ്മൂട്ടി ഫാന്‍സ് യു.എ.ഇ രക്ഷാധികാരി ഗുലാൻ, യു.എ.ഇ ചാപ്റ്റര്‍ ഭാരവാഹികളായ ഹരീസ് റഹ്മാന്, ആമീന്‍ ഇക്ബാല്‍, മിൽഡോ, റാഷിദ്, ഫിറോസ് ഷാ, അനസ്, ഇജാസ്, ഫൈസൽ, അലി, ജോസഫിന്‍, ജിബി, അഫ്‌സൽ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.