മ​ലീ​ഹ മ​ത്സ്യ​ബ​ന്ധ​ന​മേ​ള​യു​ടെ സ​മാ​പ​ന​ദി​ന​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി

മലീഹ മത്സ്യബന്ധനമേള സമാപിച്ചു

ഷാ​ർ​ജ: റെ​ക്കോ​ഡ്​ സ​ന്ദ​ർ​ശ​ക​രെ​യും വി​ൽ​പ​ന​യും നേ​ടി രാ​ജ്യ​ത്തെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വേ​കി ‘അ​ൽ മ​ലീ​ഹ ഫി​ഷി​ങ്​ ഫെ​സ്റ്റി​വ​ൽ’ 10ാം എ​ഡി​ഷ​ൻ സ​മാ​പി​ച്ചു. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി, ദി​ബ്ബ അ​ൽ ഹി​സ്​​ൻ മു​നി​സി​പ്പാ​ലി​റ്റി, മു​നി​സി​പ്പ​ൽ കീ​ണ​സി​ൽ ഓ​ഫ്​ ദി​ബ്ബ അ​ൽ ഹി​സ്​​ൻ എ​ന്നി​വ​യു​ടെ സം​യു​ക്​​താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മേ​ള​യി​ൽ പ​തി​നാ​യി​ര​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​രാ​ണ്​ എ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി പ്ര​ദ​ർ​ശ​ക​ർ പ​​ങ്കെ​ടു​ത്ത ഫെ​സ്റ്റി​വ​ലി​ൽ 10 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ വി​ൽ​പ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

യു.​എ.​ഇ​യു​ടെ മ​ത്സ്യ​ബ​ന്ധ​ന പൈ​തൃ​ക​വും സം​സ്കാ​ര​വും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്​ ഫെ​സ്റ്റി​വ​ൽ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും പ​ങ്കു​കൊ​ണ്ട മേ​ള​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളും ആ​ക്​​ടി​വി​റ്റി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. മ​ത്സ്യം ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന​തി​ന്​ പ​ര​മ്പ​രാ​ഗ​ത​മാ​യി സ്വീ​ക​രി​ക്കു​ന്ന രീ​തി​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​രു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​വും ഫെ​സ്റ്റി​വ​ലി​ന്‍റെ വ​ൻ വി​ജ​യ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യം കൈ​വ​രി​ച്ച​താ​ണ്​ വ്യ​ക്​​ത​മാ​ക്കു​ന്ന​തെ​ന്ന്​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ അ​മീ​ൻ അ​ൽ അ​വാ​ദി പ​റ​ഞ്ഞു.

Tags:    
News Summary - Maleeha fishing fair has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.