അന്താരാഷ്ട്ര വോളി പരിശീലക സർട്ടിഫിക്കറ്റ് നേടിയവർ
Posted On
date_range Updated On
date_range അന്താരാഷ്ട്ര വോളി പരിശീലക സർട്ടിഫിക്കറ്റ് നേടി മലയാളികൾ
ദുബൈ: ഇന്റർനാഷനൽ വോളിബാൾ ഫെഡറേഷൻ ലെവൽ 2 പരിശീലക സർട്ടിഫിക്കറ്റ് കരസ്ഥമാക്കി രണ്ട് മലയാളികൾ. മുൻ സംസ്ഥാന താരങ്ങളും കണ്ണൂർ യൂനിവേഴ്സിറ്റി ക്യാപ്റ്റനുമായ മാഹി സ്വദേശി ഷാനവാസ് കിടാരനും തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും എം.ജി യൂനിവേഴ്സിറ്റി താരവുമായിരുന്ന ജിഷാദ് അബ്ദുൽ എന്നിവരാണ് ബഹ്റൈനിൽ നടന്ന എഫ്.ഐ.വി.ബി ലെവൽ 2 പരിശീലക സർട്ടിഫിക്കറ്റ് നേടിയത്.
ഇരുവരും കഴിഞ്ഞ വർഷം അസർബൈജാനിൽ നടന്ന ലെവൽ-1 പരിശീലക കോഴ്സ് സർട്ടിഫിക്കറ്റ് നേടിയവരാണ്. ദുബൈ ഡ്യൂട്ടി ഫ്രീ മുൻ താരങ്ങളാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.