ശൈഖ് മുഹമ്മദ്
ദുബൈ: ദുബൈയിൽ നടക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര അറബിക് സെമിനാറിൽ കേരളത്തിൽനിന്ന് പ്രഫസർ ഡോ. കെ. ശൈഖ് മുഹമ്മദ് പങ്കെടുക്കും. ഏറനാട് താലൂക്ക് കോ-ഓപറേറ്റിവ് എജുക്കേഷനൽ സൊസൈറ്റി (ഇ.ടി.സി.ഇ.എസ്) പ്രിൻസിപ്പലായ ഡോ. കെ. ശൈഖ് മുഹമ്മദ് കഴിഞ്ഞ വർഷവും സെമിനാറിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹം ഉൾപ്പെടെ മൂന്നു പേർക്കാണ് കഴിഞ്ഞ വർഷം സെമിനാറിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണം ലഭിച്ചിരുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്ന ഡോ. കെ. ശൈഖ് മുഹമ്മദ് പ്രബന്ധം അവതരിപ്പിക്കുകയും ഒരു സെഷനിൽ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.