ഫിദ ഫാത്തിമ
ദുബൈ: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനി ഹിദ ഫാത്തിമ രണ്ട് സ്വർണമെഡലുകൾ നേടി. 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ 500 മീറ്റർ, 300 മീറ്റർ ഇനങ്ങളിലാണ് സ്വർണമെഡലുകൾ നേടിയത്.
ഷാർജ ഇന്ത്യൻ സ്കൂൾ 11ാം ക്ലാസ് വിദ്യാർഥിനിയാണ്. തൃശൂർ പെരുമ്പിലാവ് സ്വദേശി ഹംസയുടെയും ജാസ്മിന്റെയും മകളായ ഹിദ കഴിഞ്ഞ വർഷം ദേശീയതലത്തിൽ കർണാടകയിൽ നടന്ന സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.