അബൂദബി: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന് നല്കുന്ന മലയാണ്മ-2023 പ്രഥമ ബോധി പുരസ്കാരത്തിന് മലയാളം മിഷന് അബൂദബി ചാപ്റ്ററിലെ അധ്യാപികയായ പ്രീത നാരായണനെ തെരഞ്ഞെടുത്തു.
25,000 രൂപയും പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവുമാണ് അവാര്‍ഡ്. കെ. ജയകുമാര്‍ (ഡയറക്ടര്‍, ഐ.എം.ജി), ഡോ. പി.കെ. രാജശേഖരന് (ഗ്രന്ഥകാരന്, നിരൂപകന്), ഡോ. സി. രാമകൃഷ്ണന് (അക്കാദമിക് വിദഗ്ധന്‍, വിദ്യാകിരണം), മുരുകന് കാട്ടാക്കട (ഡയറക്ടര്‍, മലയാളം മിഷന്) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്. അറുപതോളം രാജ്യങ്ങളിലെ 5000ത്തോളം വരുന്ന മലയാളം മിഷന് അധ്യാപകരില്‍നിന്നാണ് പ്രീത നാരായണനെ മികച്ച അധ്യാപികയായി തെരഞ്ഞെടുത്തത്.
അബൂദബി കേരള സോഷ്യല്‍ സെന്റർ, ശക്തി തിയറ്റേഴ്സ്, ഫ്രൻഡ്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ പ്രവര്‍ത്തകയായ പ്രീത നാരായണന് മുസഫ ബെല്‍വെഡര്‍ ബ്രിട്ടീഷ് സ്കൂളിലെ സാമൂഹിക വിഭാഗം അധ്യാപികയാണ്. 2018 മുതല്‍ മലയാളം മിഷന് അബൂദബിയില്‍ അധ്യാപികയാണ്.
‘സുഗതാഞ്ജലി കാവ്യാലാപന മത്സര’ത്തില്‍ മലയാളം മിഷന് അബൂദബി വിദ്യാർഥിനിയായ അനഘ സുജില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹയായി. പ്രീത നാരായണനുള്ള പ്രഥമ ബോധി പുരസ്കാരവും അഞ്ജലി വെത്തൂരിനുള്ള സുഗതാഞ്ജലി പുരസ്കാരവും കോവളം ക്രാഫ്റ്റ് വില്ലേജില്‍ തിങ്കളാഴ്ച നടക്കുന്ന മലയാണ്മയില് സംസ്ഥാന ധനമന്ത്രി വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.