പ്രമുഖ നാടക നടനും അധ്യാപകനുമായ എറിക് ഡുരി അന്തരിച്ചു
ദുബൈ: യു.എ.ഇയിലെ പ്രമുഖ നാടക നടനും അധ്യാപകനുമായ എറിക് ഡുരി (റോസ്‌ലി അബ്ദുല്ല) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. ഞായറാഴ്ച അസർ നമസ്കാരത്തിനു ശേഷം ദുബൈ അൽ ഖുസൈസ് ഖബർസ്ഥാൻ പള്ളിയിൽ മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടന്നു. ഭാര്യ: ഷെറിൻ ഷബ്‌നം. ആദം, നടാഷ എന്നിവരാണ് മക്കൾ.
1999ൽ യു.എ.ഇയിലെത്തിയ എറിക് കാൽ നൂറ്റാണ്ടിലേറെയായി രാജ്യത്തെ നാടക-കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഷാർജ സർവകലാശാല, സായിദ് സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം ദുബൈ ഡ്രാമ ഗ്രൂപ്പ്, ദാനു ദുബൈ തുടങ്ങി നിരവധി പ്രമുഖ തിയേറ്റർ ഗ്രൂപ്പുകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2016-ൽ ‘ഷോർട്ട്+സ്വീറ്റ് ദുബൈ’ മികച്ച നടനുള്ള പുരസ്‌കാരവും, 2025-ൽ യു.എ.ഇ തിയേറ്റർ അവാർഡ്‌സിന്‍റെ ‘ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ്’ പുരസ്‌കാരവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.