ബനിയാസ് വെസ്റ്റ് റസിഡൻഷ്യൽ പദ്ധതിക്ക് ജി.സി.സി ഹൗസിങ് അവാർഡ്

അബൂദബി: അബൂദബി ഹൗസിങ് അതോറിറ്റി വികസിപ്പിച്ച ബനിയാസ് വെസ്റ്റ് റസിഡൻഷ്യൽ പദ്ധതിക്ക് ഏഴാമത് ജി.സി.സി ഹൗസിങ് അവാർഡിൽ ഒന്നാം സ്ഥാനം. ‘ജീവിതനിലവാരം ഉയർത്തുന്ന സമഗ്ര സേവനങ്ങളോടുകൂടിയ സംയോജിത ഭവന പദ്ധതി’ എന്ന പ്രമേയത്തിൽ ബഹ്റൈനിൽ നടന്ന നാലാമത് ജി.സി.സി ഹൗസിങ് വീക്കിന്‍റെ ഭാഗമായ ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ജി.സി.സി രാജ്യങ്ങളിലെ ആധുനിക നഗരാസൂത്രണ സമീപനങ്ങളും സുസ്ഥിരതയും ജീവിതനിലവാര മാനദണ്ഡങ്ങളും പാലിക്കുന്ന ഭവന പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അംഗീകാരം. അനുയോജ്യമായ സ്ഥലം, സംയോജിത സൗകര്യങ്ങൾ, പരസ്പര ബന്ധിതമായ സമൂഹങ്ങൾ, മികച്ച ജീവിത സാഹചര്യങ്ങൾ, സാംസ്കാരിക-സാമൂഹിക പങ്കാളിത്തം, സ്മാർട്ട് സിസ്റ്റങ്ങൾ എന്നീ ആറ് പ്രധാന മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് പദ്ധതിയെ തെരഞ്ഞെടുത്തത്.

പൗരന്മാരുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി സുസ്ഥിരമായ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ വികസിപ്പിക്കുന്നതിനും ഇമാറാത്തി കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള അബൂദബി ഹൗസിങ് അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരമെന്ന് ഡയറക്ടർ ജനറൽ ഹമദ് ഹരിബ് അൽ മുഹൈരി വ്യക്തമാക്കി.

Tags:    
News Summary - Baniyas West Residential Project Wins First Place at GCC Housing Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.