നേട്ടങ്ങള്‍ അവലോകനം ചെയ്ത് റാകിസ് സംഗമം

റാസല്‍ഖൈമ: മൂന്നാം പാദ (ക്യൂ3) പ്രവര്‍ത്തനങ്ങള്‍ അവലോകനം റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ (റാകിസ്). സ്ഥാപനത്തിന്‍റെ നേട്ടങ്ങള്‍ വിലയിരുത്തി ഭാവി പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനകളും ലക്ഷ്യങ്ങളും പങ്കുവെക്കുന്നതായിരുന്നു റാകിസ് ടീമിന്‍റെ സംഗമം. റാകിസ് ഗ്രൂപ്പ് സി.ഇ.ഒ റാമി ജല്ലാദ് സ്ഥാപനത്തിന്‍റെ പ്രധാന അപ്ഡേറ്റുകള്‍ അവതരിപ്പിച്ചു.

സ്ഥാപന വളര്‍ച്ചയിലും പ്രവര്‍ത്തന മികവിലും ജീവനക്കാരുടെ കൂട്ടായ പരിശ്രമം നിര്‍ണായകമാണെന്ന് റാമി ജല്ലാദ് പറഞ്ഞു. നേട്ടങ്ങള്‍ വിലയിരുത്തുക, അടുത്തത് എന്തെന്ന് മനസിലാക്കുക, അത് സാധ്യമാക്കുന്ന ആളുകളെ ആഘോഷിക്കുക എന്ന ആശയത്തിലൂന്നി നടന്ന സംഗമത്തില്‍ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാരുടെ പങ്കിനും പ്രത്യേക പ്രാധാന്യം നല്‍കി. വിവിധ തലങ്ങളില്‍ സംഭാവന നല്‍കിയ ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.

Tags:    
News Summary - RAKEZ Review Meeting Highlights Growth and Q3 Achievements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.