മലപ്പുറം പ്രീമിയർ ലീഗ് സ്വാഗതസംഘം ഭാരവാഹികൾ മൂന്നാം സീസൺ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നു
ദമ്മാം: മലപ്പുറം ജില്ലയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിന് ദമ്മാമിലെ മലപ്പുറം ജില്ല പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് മൂന്നാം സീസൺ നവംബർ രണ്ടാം വാരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. നടത്തിപ്പിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും വിജയികൾക്ക് ലഭിക്കുന്ന അവാർഡ് തുകയും ജില്ലയിലെ അശരണർ, നിർധന വിദ്യാർഥികൾ, രോഗികൾ തുടങ്ങിയവർക്ക് നൽകുമെന്ന് കമ്മിറ്റി അറിയിച്ചു.
നോർത്ത് ഈസ്റ്റ് മലപ്പുറം, റൈസിങ് ഡി റെക്സ് വളാഞ്ചേരി, റോമാ കാസിൽ കൊണ്ടോട്ടി, അറേബ്യൻ ഈഗിൾസ് മലപ്പുറം, വാസ്ക് വേങ്ങര, ഈഗർ ലീയോസ് വളാഞ്ചേരി, അവഞ്ചേഴ്സ് പെരിന്തൽമണ്ണ, റോയൽ സ്ട്രൈേക്കഴ്സ് മലപ്പുറം എന്നീ എട്ട് പ്രമുഖ ടീമുകളാണ് മൂന്നാം സീസണിൽ മാറ്റുരക്കുക. ഐ.പി.എൽ മാതൃകയിൽ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ നിന്നുമുള്ള ജില്ലയിലെ കളിക്കാരെ ശനിയാഴ്ച ദമ്മാം ഒഷ്യാന ഹോട്ടലിൽ നടക്കുന്ന ലേലത്തിലൂടെ തിരഞ്ഞെടുത്താണ് ടീമുകളിൽ കളിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.