Posted On
date_range Updated On
date_range മക്കളെ കാണാനെത്തിയ മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: മക്കളെ സന്ദര്‍ശിക്കാനായി എത്തിയ മലപ്പുറം സ്വദേശി അസുഖത്തെ തുടര്‍ന്ന് അബൂദബിയില്‍ നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങല്‍ മുനമ്പത്ത് മടത്തില്‍ മൊയ്തീന്‍ (68) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഹൃദയസംബന്ധമായ രോഗത്തിനു ചികില്‍സയിലായിരുന്നു.
ബനിയാസ് ഖബര്‍സ്ഥാിനില്‍ ഇന്നു വൈകീട്ട് മൂന്നരയോടെ ഖബറടക്കും. ഭാര്യ ജമീല അബൂദബിയിലുണ്ട്. മകന്‍ ഫസീലിന്റെ വീട്ടില്‍ വച്ചായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മറ്റു മക്കള്‍: മുസ്തഫ (ഷാര്‍ജ), അനസ്. റാസല്‍ ഖൈമയില്‍ 30 വര്‍ഷം ജോലി ചെയ്ത ശേഷം മൊയ്തീന്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.