മലപ്പുറം സ്വദേശി അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

അബൂദബി: മലപ്പുറം സ്വദേശി അബൂദബിയിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. മഞ്ചേരി പന്തല്ലൂർ സ്വദേശി ഇബ്രാഹിം എന് ന ബാപ്പുവാണ് (51) മരിച്ചത്. ഹംദാൻ സ്ട്രീറ്റിൽ ദർവേഷ് മസ്ജിദിരികിലെ ബിറ്റ്സ് ബൈറ്റ്സ് കഫ്ത്തേരിയ ജീവനക്കാരനാണ്.

അവധി കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് അബൂദബിയിൽ തിരിച്ചെത്തിയത്.
കാര്യമായ ഒരു അസുഖവും ഇല്ലാതിരുന്ന ഇബ്രാഹിം പതിവ് പോലെ ശനിയാഴ്ച രാവിലെ കടയിൽ എത്തി ഉച്ചവരെ ജോലി ചെയ്തിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ: റുഖിയ. മക്കൾ: സുഹൈൽ, ഫാത്തിമത്ത് നൂറ (വിദ്യാർഥികൾ). മയ്യത്ത് നാട്ടിൽ കൊണ്ടുപോവാനുള്ള ശ്രമങ്ങൾ അബൂദബി കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.

Tags:    
News Summary - malappuram native died in abudhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.