ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ഡി.സി.സി പ്രസിഡന്റിനൊപ്പം
ദുബൈ: ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ജനുവരി 19 ഞായറാഴ്ച ദുബൈ ഖിസൈസിലെ സ്വാഗത് റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് നിർവഹിച്ചു. ഇൻകാസ് മലപ്പുറം ജില്ല ജന.സെക്രട്ടറി അഷറഫ് ചങ്ങരംകുളം സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് നൗഫൽ സൂപ്പി അധ്യക്ഷത വഹിച്ചു.
ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് റഫീഖ് മട്ടന്നൂർ വിശിഷ്ടാതിഥിയായിരുന്നു. പ്രവാസ ലോകത്ത് 28 വർഷത്തെ സേവനത്തിന് ബാലകൃഷ്ണൻ അലിപ്രയെ ചടങ്ങിൽ ആദരിച്ചു. എസ്.എം. ജാബിർ, സി.എ. ബിജു, നൂറുൽ ഹമീദ്, റിയാസ് ചെന്ത്രാപ്പിന്നി, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഷൈജു അമ്മാനപ്പാറ, ദിലീപ് കൊല്ലം, ബി. പവിത്രൻ, റഫീഖ് മാനംകണ്ടം, എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻ കമ്മിറ്റിയുടെ മിനുട്സ് ട്രഷറർ പ്രജീഷ് വിളയിൽ പുതിയ ജില്ല ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ ജില്ല ട്രഷറർ ശിവശങ്കരൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.