ദുബൈ: ബക്രീദിന് മുന്നോടിയായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സെലിബ്രേഷൻ ഓഫറുകൾ പുറത്തിറക്കി. ആഘോഷ വസ്ത്രങ്ങൾക്ക് അനുയോജ്യമായ സ്വർണം, വജ്ര, രത്നാഭരണങ്ങളുടെ പ്രത്യേക നിരയാണ് ഒരുക്കിയിട്ടുള്ളത്. മെയ് 22 മുതൽ 31 വരെ എല്ലാ ഔട്ലെറ്റുകളിലും ഓഫറുകൾ ലഭ്യമാകും. മലബാർ ഗോൾഡിൽ നിന്ന് വജ്രാഭരണങ്ങളും, അമൂല്യ രത്നാഭരണങ്ങളും വാങ്ങുന്നവർക്ക് സൗജന്യ കാഷ് വൗച്ചറുകൾ ഓഫറുകളുടെ ഭാഗമായി ലഭിക്കും.
3000 ദിർഹമിന്‍റെ വജ്ര, രത്നാഭരണങ്ങൾ വാങ്ങുന്നവർക്ക് 100 ദിർഹമിന്റെ കാഷ് വൗച്ചർ ലഭിക്കും. പഴയ 916 സ്വർണാഭരണങ്ങൾ പുതിയ മലബാർ ഗോൾഡ് ഡിസൈനുകളായി മാറ്റി വാങ്ങാനും അവസരമുണ്ടാകും. 1.99 ശതമാനം മുതൽ ആരംഭിക്കുന്ന മേക്കിങ് ചാർജുകളോടെ ചെയിനുകളും വളകളും ലഭിക്കും. മൂന്നുമാസം അല്ലെങ്കിൽ ആറുമാസത്തേക്ക് 50 ശതമാനം അല്ലെങ്കിൽ 100 ശതമാനം തുക മുൻകൂറായി നൽകി സ്വർണ നിരക്ക് ബ്ലോക്ക് ചെയ്യാം. വാങ്ങുന്ന സമയത്ത് വില വർധിക്കുകയാണെങ്കിൽ, ബ്ലോക്ക് ചെയ്ത നിരക്കിൽ തന്നെ സ്വർണം വാങ്ങാം. നിരക്ക് കുറയുകയാണെങ്കിൽ, കുറഞ്ഞ നിരക്കിന്റെ പ്രയോജനവും നേടാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.