മലബാര്‍ ഗോള്‍ഡിന്‍റെ ഗുവാഹത്തിയിലെ ആദ്യ ഷോറൂം പ്രമുഖ ചലച്ചിത്ര നടൻ സോനു സൂദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ അസമിലെ ആദ്യ ഷോറൂം ഗുവാഹത്തിയിൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ കിഴക്കൻ മേഖലയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ ഷോറൂമുകളുടെ എണ്ണം 21 ആയി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് വെർച്വൽ പ്ലാറ്റ്ഫോം വഴി ഉദ്ഘാടനം ചെയ്ത ശേഷം പ്രമുഖ ചലച്ചിത്ര നടൻ സോനു സൂദ് ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, റീട്ടെയിൽ ഓപ്പറേഷൻസ് (റെസ്റ്റ് ഓഫ് ഇന്ത്യ) ഹെഡ് പി.കെ സിറാജ്, ഈസ്റ്റ് റീജ്യയണൽ ഹെഡ് തഹ്സിൽ അഹമ്മദ്, മറ്റു മലബാർ ഗ്രൂപ്പ് മാനേജ്മെന്‍റ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
8,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയിരിക്കുന്ന ഗുവാഹത്തിയിലെ പുതിയ ഷോറൂം ഉപഭോക്താക്കൾക്ക് പ്രീമിയം ജ്വല്ലറി റീട്ടെയിൽ അനുഭവം നൽകുന്നു. ആധുനിക സൗകര്യങ്ങളോടെയും ആകർഷകമായ ഇന്‍റീരിയറുകളോടെയും വിശാലമായ ഉൽപന്നങ്ങളുടെ പ്രദർശന സംവിധാനങ്ങളോടെയും രൂപകൽപ്പന ചെയ്തതാണ് ഈ ഷോറൂം. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ ആഗോള നിലവാരത്തിലുള്ള സേവനവും വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ ഏറ്റവും മികച്ച ശേഖരവും ഇവിടെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.