മലബാര്‍ ഗോള്‍ഡിൽ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍

ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സിൽ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഫെസ്റ്റിവലിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വജ്രാഭരണങ്ങളും അമൂല്യ രത്‌നാഭരണങ്ങളും വാങ്ങുമ്പോള്‍ സൗജന്യ കാഷ് വൗച്ചറുകള്‍ നേടാം. എല്ലാ മലബാര്‍ ഗോള്‍ഡ് ഔട്ട്ലറ്റുകളിലും നവംബർ 28 മുതൽ ഡിസംബർ 21 വരെ ഓഫര്‍ ലഭ്യമാകും. 3000 ദിർഹം വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോൾ 100 ദിര്‍ഹമിന്‍റെ സൗജന്യ കാഷ് വൗച്ചറുകള്‍ ലഭിക്കും.

ഉപഭോക്താക്കൾക്ക് പഴയ 916 സ്വർണാഭരണങ്ങൾ നൽകി സീറോ ഡിഡക്ഷൻ എക്സ്ചേഞ്ചിലൂടെ ഏറ്റവും പുതിയ ഡിസൈനുകൾ മാറ്റിവാങ്ങാനും അവസരമുണ്ടാകും. മൈന്‍ ബ്രാന്‍ഡില്‍ നിന്നുള്ള വജ്രാഭരണങ്ങളുടെ വിസ്മയിപ്പിക്കുന്ന ശേഖരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സിലെ ഏറ്റവും ആകര്‍ഷകമായ ആഭരണ ശ്രേണികളിലൊന്നാണ്.

അന്താരാഷ്ട്ര തലത്തില്‍ സര്‍ട്ടിഫൈ ചെയ്ത നാച്വറൽ വജ്രങ്ങള്‍ കൊണ്ട് മാത്രം നിർമിച്ച വൈവിധ്യമാർന്ന ഡിസൈനുകളാണ് മൈന്‍ ഡയമണ്ട്‌സ് ശ്രേണിയില്‍ ലഭ്യമാകുന്നത്. വജ്രാഭരണങ്ങള്‍ക്കുള്ള ജനപ്രീതി ഓരോ വര്‍ഷവും വര്‍ധിച്ചുവരുകയാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

Tags:    
News Summary - Malabar Gold Mine Diamond Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.