മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ
Posted On
date_range Updated On
date_range മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ ഷാർജ പൊലീസ് മേധാവി
ഷാർജ: മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ ഷാർജ പൊലീസ് മേധാവിയായി നിയമിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
പൊലീസ് മേധാവിയെ ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ അംഗമായും നിയമിച്ചിട്ടുണ്ട്. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച മേജർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സർറി അൽ ശംസിക്ക് സ്തുത്യർഹ സേവനം മുൻനിർത്തി പൊലീസ് മെഡൽ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.