പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ജീ​ദ് ത​യ്യി​ലി​ന് ന​ൽ​കി​യ യാ​​ത്ര​യ​യ​പ്പ്​

പ്രവാസജീവിതം അവസാനിപ്പിച്ച്​ മജീദ്​ തയ്യിൽ മടങ്ങുന്നു

ദു​ബൈ: 43 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ജീ​ദ്​ ത​യ്യി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു. 1978ലാ​ണ്​ വ്യ​വ​സാ​യി പാ​റ​പ്പു​റ​ത്ത് ബാ​വ ഹാ​ജി അ​യ​ച്ച വി​സ​യി​ൽ മ​ജീ​ദ് യു.​എ.​ഇ​യി​ൽ എ​ത്തു​ന്ന​ത്. ബാ​വ ഹാ​ജി​യു​ടെ ത​ന്നെ പ​ച്ച​ക്ക​റി​ക്ക​ട​യി​ലാ​ണ് ആ​ദ്യ​കാ​ല​ത്ത് ജോ​ലി ചെ​യ്ത​ത്.

അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം അ​വി​ടെ ജോ​ലി​ചെ​യ്​​ത ശേ​ഷം സ്വ​ന്ത​മാ​യി സ്ഥാ​പ​നം ന​ട​ത്തി. ഫ്രൂ​ട്ട് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ക​ട വ​ർ​ഷ​ങ്ങ​ളോ​ളം ന​ട​ത്തി​യ ഇ​ദ്ദേ​ഹം അ​ത് അ​വ​സാ​നി​പ്പി​ച്ച് 16 വ​ർ​ഷ​ത്തോ​ളം എ.​എ.​കെ ഗ്രൂ​പ്പി​ന്​ കീ​ഴി​ലാ​യി​രു​ന്നു ജോ​ലി.കു​ടും​ബ​ത്തി​നും നി​ര​വ​ധി പേ​ർ​ക്കും ന​ല്ല ഒ​രു ജീ​വി​തം പ​കു​ത്തു​ന​ൽ​കാ​ൻ ത​െൻറ പ്ര​വാ​സ​വാ​സം ഉ​പ​ക​രി​​ച്ചു​വെ​ന്ന ആ​ത്മ സം​തൃ​പ്തി​യി​ലാ​ണ് ഇ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത്. ബാ​വ ഹാ​ജി, മു​ഹ​മ്മ​ദ​ലി ത​യ്യി​ൽ, എ.​എ.​കെ. മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് ന​ൽ​കി​യ പി​ന്തു​ണ മ​റ​ക്കാ​ൻ ക​ഴി​യി​ല്ലാ​യെ​ന്ന് അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു.

യാ​ത്ര​യ​യ​പ്പ്​

ദു​ബൈ: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന മ​ജീ​ദ്​ ത​യ്യി​ലി​ന്​ ര​ണ്ടു പ​തി​റ്റാ​ണ്ടു​കാ​ലം ജോ​ലി​ചെ​യ്​​ത എ.​എ.​കെ ഇ​ൻ​റ​ർ നാ​ഷ​ന​ൽ ഗ്രൂ​പ്​ ഓ​ഫ് ക​മ്പ​നി മാ​നേ​ജ്മെൻറും സ​ഹ​പ്ര​വ​ർ​ത്ത​ക​രും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മു​ഹ​മ്മ​ദ​ലി, എ.​എ.​കെ മു​സ്ത​ഫ എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മ​േ​ൻ​റാ കൈ​മാ​റി. മു​ഹ​മ്മ​ദ് ശ​രീ​ഫ്, മ​റ്റു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.