?????? ?????? ????? ????? ?????? ????????? ?????????? ???????

മധുരം മലയാളം ക്യാമ്പിന്​ തുടക്കമായി

അൽ​െഎൻ: മലയാള ഭാഷയുടെ മധുരം പുതുതലമുറക്ക്​ പകർന്നു നൽകുന്നതിനായി അൽ​െഎൻ മലയാളി സമാജം വർഷങ്ങളായി നടത്തി വരുന്ന മധുരം മലയാളം അവധിക്കാല ക്യാമ്പി​​െൻറ പുതിയ അധ്യായത്തിന്​ തുടക്കമായി. എട്ടുദിനം നീളുന്ന ക്യാമ്പ്​ ​െഎ.എസ്​.സി പ്രസിഡൻറ്​ ഡോ. ശശി സ്​റ്റീഫൻ ഉദ്​ഘാടനം ചെയ്​തു. സമാജം പ്രസിഡൻറ്​ ഡോ. അൻസാരി അധ്യക്ഷത വഹിച്ചു. 

അരവിന്ദൻ പണിക്കശ്ശേരി ക്ലാസുകൾക്ക്​ നേതൃത്വം നൽകി. ജിതേഷ്​ പുരുഷോത്തമൻ, സജിത്ത്​ എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി മണികണ്​ഠൻ സ്വാഗതവും മുജീബ്​ നന്ദിയും പറഞ്ഞു. രണ്ടാം ദിവസം ശാസ്​ത്രവും മനുഷ്യരും എന്ന വിഷയത്തിലും മൂന്നാം നാൾ ഫോ​േട്ടാഗ്രഫി, കേരള കരകൗശലങ്ങൾ എന്നിവയെക്കുറിച്ചും ക്ലാസുകൾ നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു. വൈകീട്ട്​ ഒമ്പതു മുതൽ ഏഴുവരെ നടക്കുന്ന ക്ലാസിൽ നൂറിലേറെ വിദ്യാർഥികൾ പ​െങ്കടുക്കുന്നുണ്ട്​. 

Tags:    
News Summary - maduram malayalam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.