ആസ്റ്റർ ഹോസ്പിറ്റലിലെ കോവിഡ് പോരാളികൾക്കുള്ള ആദരമായി ‘മാധ്യമം കുടുംബം’ മാഗസിൻ ഹാപ്പിനസ് എഡിഷൻ സമ്മാനിച്ചപ്പോൾ
ദുബൈ: കോവിഡ് തീർത്ത മഹാമാരിയിൽ ഇരുട്ടിലായിപ്പോയ ലോകത്തിന് ത്യാഗസമർപ്പണത്തിലൂടെ വെളിച്ചംവിതറിയ പോരാളികൾക്ക് ആദരവുമായി 'മാധ്യമം'. കോവിഡ് പോരാട്ടത്തെ മുന്നിൽ നയിച്ച യു.എ.ഇയിലെ 1000 ആരോഗ്യപ്രവർത്തകർക്കാണ് മാധ്യമത്തിെൻറ പുതുവത്സര സമ്മാനമായ 'മാധ്യമം കുടുംബം' മാഗസിൻ ഹാപിനസ് എഡിഷൻ കൈമാറുന്നത്. കോവിഡ് പോരാട്ടത്തിൽ രാജ്യത്തിനു ശക്തി പകർന്ന ദുബൈ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിൽ വർണാഭമായ ചടങ്ങിൽ വെച്ചാണ് കോവിഡ് പോരാളികൾക്ക് രണ്ടു വാല്യങ്ങളുള്ള സ്പെഷൽ ഹാപിനസ് എഡിഷൻ 'മാധ്യമം കുടുംബം' മാഗസിൻ സമ്മാനിച്ചത്.
പ്രതിസന്ധികളുടെ കാലത്തെ പടിക്കുപുറത്താക്കി പ്രത്യാശയോടെ പുതുജീവിതത്തിലേക്ക് കടക്കാൻ രാജ്യത്തെയും ജനങ്ങളെയും സഹായിച്ചവർക്ക് സന്തോഷകരമായ വായനക്കുള്ള വിഭവങ്ങളാണ് രണ്ടു വാല്യങ്ങളിലായുള്ള പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആസ്റ്റർ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മാധ്യമം മാർക്കറ്റിങ് മാനേജർ ജെ.ആർ. ഹാഷിം കോവിഡ് പോരാളികളെ ആദരിച്ചു. ആസ്റ്റർ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഷഹബാസ് ബിച്ചു സംസാരിച്ചു. ഡി.ജി.എം സിറാജുദ്ദീൻ ടി. മുസ്തഫ, ആസിഫ് കള്ളിയത്ത് എന്നിവർ സന്നിഹിതരായിരുന്നു ഡോ. രാമനാഥൻ വി, ഡോ. ഷാജി ഹൈദ്രോസ് എന്നിവർക്ക് 'മാധ്യമം കുടുംബം' മാഗസിൻ കൈമാറി ജെ.ആർ. ഹാഷിം ഉദ്ഘാടനം നിർവഹിച്ചു.
വിവിധ വകുപ്പു മേധാവികളായ ഡോ. അബ്ദുൽ അനീസ്, മുഹമ്മദ് ഷഫീഖ്, സഹീർ സൈനുൽ ആബിദീൻ, ഷാജൻ വർഗീസ്, രജിസ്റ്റേർഡ് നഴ്സ് സുജി സുരേഷ് എന്നിവർ ആശംസകൾ. നികിത സ്വാഗതവും ഷിജി നന്ദിയും പറഞ്ഞു. മാധ്യമം സർക്കുലേഷൻ വിഭാഗത്തിലെ എബി മത്തായി, ആരിഫ് ഖാൻ എന്നിവർ നേതൃത്വം നൽകി.
ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ഹോസ്പിറ്റൽ ജീവനക്കാർ എന്നിവർക്ക് പുതുവത്സര ഉപഹാരം സമ്മാനിച്ചു. കുടുംബത്തിലെ ഓരോ അംഗത്തിെൻറയും ആരോഗ്യവും സന്തോഷവും വരും വർഷത്തെ 12 മാസവും വിലയിരുത്താൻ സഹായിക്കുന്ന ഹാപിനസ് ഹാൻഡ് ബുക്ക് സന്തോഷപതിപ്പിനൊപ്പം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.