ഹരിത മടക്കര ഫ്രണ്ട്സ് സ്നേഹസംഗമത്തിൽ ഒത്തുചേർന്നവർ
ദുബൈ: ഹരിത മടക്കര-യു.എ.ഇ ചാപ്റ്റർ കണ്ണൂർ ജില്ലയിലെ മടക്കര നിവാസികളുടെ സംഗമവും മടക്കര പ്രീമിയർ ലീഗ് സീസൺ 2 ഫുട്ബാൾ ടൂർണമെന്റും സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ അൽ സാദിഖ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ എം.എസ്.കെ എഫ്.സിയെ പരാജയപ്പെടുത്തി നാഷനൽ ഫുജൈറ ചാമ്പ്യന്മാരായി.
സ്ത്രീകൾക്കായി മെഹന്തി, പുഡ്ഡിങ് മത്സരങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സരങ്ങൾ, മുട്ടിപ്പാട്ട്, മെഡിക്കൽ ചെക്കപ്പ് തുടങ്ങി നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു. മുതിർന്ന അംഗങ്ങളായ പതിനഞ്ച് പേരെ ചടങ്ങിൽ ആദരിച്ചു. പത്താല ഹംസ ഹാജി ഫുജൈറ, എൻ.പി. അബൂബക്കർ, പി. ഖാലിദ്, ഒ. നജീബ്, കാനു സാജിദ്, പി.പി. മുസ്തഫ, ഒ.മുനീർ, എൻ.പി. മുബശ്ശിർ, എം.വി. നവാസ്, പി. ശൗക്കത്തലി, കെ.സി. നവാസ്, കാനു മുനീർ, എൻ.പി. ഇർശാദ്, ഒ.മൂസാൻ, പുളുക്കൂൽ റഫീഖ്, പി.പി. അബ്ദുൽ നാസർ, ടി.എം.വി. സിറാജ്, ടി.എം.വി. നിസാർ, എസ്.പി. റൗഫ്, കെ. ശുക്കൂർ, ടി.എം.വി സിദ്ദീഖ്, ടി.വി. ശുഐബ്, ഇഖ്ബാൽ മടക്കര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.