ദുബൈ: ദൈവം ക്ഷമാശീലരുടെ കൂട്ടത്തിലാണെന്നും പുറമെ നിന്നുള്ള ആരോപണങ്ങൾ തന്നെയോ ലുലുവിനെയോ ബാധിക്കില്ലെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ലൈഫ് മിഷൻ വിഷയത്തിൽ എം.എ. യൂസുഫലിക്ക് ഇ.ഡി നോട്ടിസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല. 65,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യക്ക് പുറത്ത് ശമ്പളം കൊടുക്കുന്ന സ്ഥാപനവുമാണ് ലുലു. എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പല വിഷയങ്ങളിലും പ്രതികരണം അർഹിക്കുന്നില്ലെന്നും യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.