ലുലു ഗ്രൂപ്​ ചെയർമാൻ എം.എ. യൂസഫലി കൊളംബോ ഗവർണർ ഹനീഫ് യൂസഫിനെ ദുബൈയിലെ വസതിയിൽ സ്വീകരിച്ചപ്പോൾ. യു.എ.ഇയിലെ ശ്രീലങ്കൻ അംബാസഡർ ഡോ. അരുഷ കുറേ, യു.എ.ഇയിലെ മുൻ ശ്രീലങ്കൻ അംബാസഡർ ഉദയ ഇന്ദ്രരത്ന എന്നിവർ സമീപം.

കൊളംബോ ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസുഫലി

ദുബൈ: യു.എ.ഇ.യിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന കൊളംബോ ഗവർണർ ഹാനിഫ്‌ യൂസഫുമായി ലുലു ഗ്രൂപ്​ ചെയർമാൻ എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി. യൂസുഫലിയുടെ ദുബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോവിലും മറ്റ് പട്ടണങ്ങളിലും ലുലു ഹൈപ്പർ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ചർച്ചയിൽ ആരാഞ്ഞു.

കൊളംബോയിൽ നിലവിൽ ലുലു ഗ്രൂപ്പിന് ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രമുണ്ട്. പ്രതിസന്ധികൾ അതിജീവിച്ച് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രീലങ്കയിൽ കാണാൻ സാധിക്കുന്നതെന്ന് ഗവർണർ ഹാനിഫ്‌ യൂസഫ് പറഞ്ഞു.

റീട്ടെയിൽ മേഖലയിൽ മികച്ച സാധ്യതകളാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ലുലു ഉന്നത ഉദ്യോഗസ്ഥരുടെ ടീം അടുത്ത് തന്നെ ശ്രീലങ്ക സന്ദർശിക്കുമെന്ന് യൂസഫലി വ്യക്തമാക്കി.

യു.എ.ഇ.യിലെ ശ്രീലങ്കൻ സ്ഥാനപതി അരുഷ കുറേ, മുൻ സ്ഥാനപതി ഉദയ ഇന്ദ്രരത്ന, ലുലു ഗ്രൂപ്​ ഡയറക്ടർ എം.എ. സലീം, ലുലു ഇന്‍റർനാഷനൽ ഹോൾഡിങ്​സ്​ ഡയറക്ടർ ഏ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - M.A. Yusufali meets with the Governor of Colombo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.