ലു​ലു ഇ​ന്ത്യ ഉ​ത്സ​വ്​ കാ​മ്പ​യി​നി​ന്‍റെ ലോ​ഞ്ചി​ങ്​ ദു​ബൈ​യി​ൽ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ എം.​എ. സ​ലീം, സീ ​ഫൈ​വ്​ ഗ്ലോ​ബ​ൽ ചീ​ഫ്​ ബി​സി​ന​സ്​ ഓ​ഫി​സ​ർ അ​ർ​ച്ച​ന ആ​ന​ന്ദ്, വി. ​ന​ന്ദ​കു​മാ​ർ, ജെ​യിം​സ്​ വ​ർ​ഗീ​സ്, ത​മ്പാ​ൻ കെ.​പി, നൗ​ഷാ​ദ്​ അ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന്​ നി​ർ​വ​ഹി​ക്കു​ന്നു

ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക്​ 'ഇ​ന്ത്യ ഉ​ത്സ​വു'​മാ​യി ലു​ലു

ദു​ബൈ: സ്വാ​ത​​ന്ത്ര്യ​ദി​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഓ​ഫ​റു​ക​ളു​മാ​യി ലു​ലു.

ഇ​ന്ത്യ ഉ​ത്സ​വ്​ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ആ​ഘോ​ഷം 15ന്​ ​അ​ബൂ​ദ​ബി അ​ൽ വ​ഹ്​​ദ മാ​ളി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. എ​ല്ലാ ജി.​സി.​സി​യി​ലും ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​നു​ പു​റ​മെ ആ​ഗ​സ്റ്റ്​ 17, 18 തീ​യ​തി​ക​ളി​ൽ ജ​ന്മാ​ഷ്ട​മി, 25 മു​ത​ൽ 30 വ​രെ ഗ​ണേ​ശ്​ ച​തു​ർ​ഥി, 30 മു​ത​ൽ സെ​പ്​​റ്റം​ബ​ർ എ​ട്ടു​വ​രെ ഓ​ണം, സെ​പ്​​റ്റം​ബ​ർ-​ഒ​ക്​​ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​വ​രാ​ത്രി, ഒ​ക്​​ടോ​ബ​ർ അ​വ​സാ​നം ദീ​പാ​വ​ലി എ​ന്നീ ആ​ഘോ​ഷ​വേ​ള​ക​ളും ലു​ലു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി നീ​ക്കി​വെ​ക്കും.

ഇ​ന്ത്യ​ൻ കൈ​ത്ത​റി, ഖാ​ദി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ക​ശ്മീ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക സ്റ്റാ​ളു​ണ്ടാ​വും.

ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​യാ​ൻ ഭ​ക്ഷ്യ​മേ​ള ന​ട​ത്തും. ദി​വ​സ​വും ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. സെ​ലി​ബ്രി​റ്റി​ക​ൾ പ​​ങ്കെ​ടു​ക്കും. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​ക്കു​റി സ​ദ്യ ഒ​രു​ക്കു​ന്ന​ത്. മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഇ​ല​യ​ട​ക്ക​മാ​യി​രി​ക്കും ന​ൽ​കു​ക.

എ​ല്ലാ​വ​ർ​ഷ​വും ​ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും വൈ​വി​ധ്യ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ലു​ലു സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നും ഇ​ക്കു​റി പൂ​ർ​വാ​ധി​കം മ​നോ​ഹ​ര​മാ​യി​രി​ക്കും ആ​ഘോ​ഷ​മെ​ന്നും ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ എം.​എ. സ​ലീം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ത​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ യു.​എ.​ഇ ഉ​ൾ​പ്പെ​ടെ ജി.​സി.​സി​യി​ൽ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട ര​ണ്ടു​ വ​ർ​ഷ​ത്തി​നു​ശേ​ഷം ക​രു​ത്തോ​ടെ തി​രി​ച്ചു​വ​രു​ന്ന സ​മ​യ​മാ​ണി​തെ​ന്നും മി​ത​മാ​യ നി​ര​ക്കി​ൽ നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​​ലേ​ക്ക്​ എ​ത്തി​ക്കു​മെ​ന്നും മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.

സീ ​ഫൈ​വു​മാ​യി ചേ​ർ​ന്നാ​ണ്​ ഇ​ക്കു​റി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ ഉ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി സി ​ഫൈ​വി​ന്‍റെ സൗ​ജ​ന്യ സ​ബ്​​സ്ക്രി​ബ്​​ഷ​നും ല​ഭി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സീ ​ഫൈ​വ്​ ഗ്ലോ​ബ​ൽ ചീ​ഫ്​ ബി​സി​ന​സ്​ ഓ​ഫി​സ​ർ അ​ർ​ച്ച​ന ആ​ന​ന്ദും പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - lulu with 'India utsav'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.