ദുബൈ: പ്രമുഖ ഹൈപ്പർമാർകെറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഹംദാൻ ബിൻ മുഹമ്മദ് സ്പോർട്സ് ഇനീഷിയേറ്റീവിെൻറയും ദുബൈ സ്പോർട്സ് കൗൺസിലിെൻറയും സഹകരണത്തോടെ സബീൽ പാർക്കിൽ സംഘടിപ്പിച്ച കൂട്ടനടത്തം മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രമേഹ ബോധവല്‍ക്കരണ നടപടികളുടെ ഭാഗമായാണ് വാക് ഫോർ വെൽനെസ്സ് ഒരുക്കിയത്. യു. എ. ഇ. കിക്ക് ബോക്സിങ് ചാമ്പ്യൻ അലി അൽ ഖാജ , മിസ്സിസ് ഇന്ത്യ യൂണിവേഴ്സ് ഫൈനലിസ്റ്റ് മീന അസ്റാണി , ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ഡയറക്ടർ എം.എ.സലിം, ലുലു ദുബൈ ഡയറക്ടർ ജെയിംസ് വർഗ്ഗീസ് എന്നിവർ ചേർന്ന് വെൽനെസ്സ് വാക്ക് ഫ്ലാഗ് ഓഫ് ചെയ്തു.തുടർച്ചയായ ആറാം വർഷമാണ് ലുലു ഗ്രൂപ്പ് കൂട്ടനടത്തം സംഘടിപ്പിക്കുന്നതെന്നും ഓരോ വർഷവും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വർധിച്ചു വരികയാണെന്നും ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലിം പറഞ്ഞു. പ്രവാസികളുടെ ദിനചര്യയിൽ വ്യായാമത്തിനുള്ള പ്രാധാന്യം അറിയിക്കുന്നതോടൊപ്പം കുടുംബസമേതം പങ്കെടുക്കാവുന്ന ഒരു പരിപാടി എന്ന രീതിയിലായിരുന്നു വെൽനെസ്സ് വാക്ക് സംഘടിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.