ലുലു ക്യാപിറ്റല്‍ മാൾ നടത്തിയ ക്രിസ്മസ് ട്രീ ഡക്കറേഷന് മല്‍സരത്തിലെ വിജയികള്‍
അബൂദബി: അബൂദബി മലയാളി സമാജം വനിതാവിഭാഗവുമായി സഹകരിച്ച് ലുലു ക്യാപിറ്റല്‍ മാള്‍ ക്രിസ്മസ് ട്രീ ഡക്കറേഷന് മത്സരം സംഘടിപ്പിച്ചു. ക്യാപിറ്റല്‍ മാള്‍ ലുലുവില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതില്പരം ടീമുകള്‍ പങ്കെടുത്തു.
ഗാര്ഡിയന് എയ്ഞ്ചല്‍ ഒന്നാം സമ്മാനവും ടീം ഇന്ദിര ഗാന്ധി വീക്ഷണം ഫോറം രണ്ടാം സ്ഥാനവും ടീം വെസ്റ്റ് മൂന്നാം സ്ഥാനവും നേടി. യഥാക്രമം രണ്ടായിരം, ആയിരത്തി അഞ്ഞൂറ്, ആയിരം ദിര്‍ഹമിന്റെ ലുലു ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനം. കൂടാതെ പങ്കെടുത്തവര്‍ക്കെല്ലാം ലുലു ഗിഫ്റ്റ് വൗച്ചറുകളും നല്കി.
സിനിമ നടി രമ്യാ നമ്പീശന് സമ്മാനദാനം നിര്‍വഹിച്ചു. മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് ടി.എം. നിസാറിന്റെ അധ്യക്ഷതയില്‍ ലുലു ഗ്രൂപ്പ് അബൂദബി ആൻഡ് അല്‍ ദഫ്റ മേഖല മാനേജര്‍ പി.എ. മുഹമ്മദ് സജിത്ത്, അബൂദബി റീജനല്‍ മാനേജര്‍ പി. അമര്‍ മുഹമ്മദ്, ലുലു ക്യാപിറ്റല്‍ മാള്‍ ജനറല്‍ മാനേജര്‍ ബാലകൃഷ്ണന് മോഹന്‍, മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ്കുമാര്‍, ആക്ടിങ് ട്രഷറര്‍ സൈജു പിള്ള, ആര്‍ട്സ് സെക്രട്ടറി ജാസിര്‍, സമാജം കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍, വനിതവിഭാഗം ജോ. കണ്‍വീനര്‍മാരായ ശ്രീജ പ്രമോദ്, നമിത സുനില്‍, ഷീന ഫാത്തിമ, വിധികര്‍ത്താവ് ആര്.ജെ. സാറ എന്നിവര്‍ സംസാരിച്ചു.
സമാജം വനിത വിഭാഗം കണ്‍വീനര്‍ ലാലി സാംസണ് സ്വാഗതവും ജോ. കണ്‍വീനര്‍ ചിലു സൂസണ്‍ മാത്യു നന്ദിയും പറഞ്ഞു. മത്സരത്തിന്റെ ഭാഗമായി മലയാളി സമാജം ആര്‍ട്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ആര്.ജെ. നിത്യ സുജിത്ത് അവതാരകയായിരുന്നു.അബൂദബി: അബൂദബി മലയാളി സമാജം വനിതാവിഭാഗവുമായി സഹകരിച്ച് ലുലു ക്യാപിറ്റല്‍ മാള്‍ ക്രിസ്മസ് ട്രീ ഡക്കറേഷന് മത്സരം സംഘടിപ്പിച്ചു. ക്യാപിറ്റല്‍ മാള്‍ ലുലുവില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതില്പരം ടീമുകള്‍ പങ്കെടുത്തു.
ഗാര്ഡിയന് എയ്ഞ്ചല്‍ ഒന്നാം സമ്മാനവും ടീം ഇന്ദിര ഗാന്ധി വീക്ഷണം ഫോറം രണ്ടാം സ്ഥാനവും ടീം വെസ്റ്റ് മൂന്നാം സ്ഥാനവും നേടി. യഥാക്രമം രണ്ടായിരം, ആയിരത്തി അഞ്ഞൂറ്, ആയിരം ദിര്‍ഹമിന്റെ ലുലു ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനം. കൂടാതെ പങ്കെടുത്തവര്‍ക്കെല്ലാം ലുലു ഗിഫ്റ്റ് വൗച്ചറുകളും നല്കി.
സിനിമ നടി രമ്യാ നമ്പീശന് സമ്മാനദാനം നിര്‍വഹിച്ചു. മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് ടി.എം. നിസാറിന്റെ അധ്യക്ഷതയില്‍ ലുലു ഗ്രൂപ്പ് അബൂദബി ആൻഡ് അല്‍ ദഫ്റ മേഖല മാനേജര്‍ പി.എ. മുഹമ്മദ് സജിത്ത്, അബൂദബി റീജനല്‍ മാനേജര്‍ പി. അമര്‍ മുഹമ്മദ്, ലുലു ക്യാപിറ്റല്‍ മാള്‍ ജനറല്‍ മാനേജര്‍ ബാലകൃഷ്ണന് മോഹന്‍, മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ്കുമാര്‍, ആക്ടിങ് ട്രഷറര്‍ സൈജു പിള്ള, ആര്‍ട്സ് സെക്രട്ടറി ജാസിര്‍, സമാജം കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍, വനിതവിഭാഗം ജോ. കണ്‍വീനര്‍മാരായ ശ്രീജ പ്രമോദ്, നമിത സുനില്‍, ഷീന ഫാത്തിമ, വിധികര്‍ത്താവ് ആര്.ജെ. സാറ എന്നിവര്‍ സംസാരിച്ചു.
സമാജം വനിത വിഭാഗം കണ്‍വീനര്‍ ലാലി സാംസണ് സ്വാഗതവും ജോ. കണ്‍വീനര്‍ ചിലു സൂസണ്‍ മാത്യു നന്ദിയും പറഞ്ഞു. മത്സരത്തിന്റെ ഭാഗമായി മലയാളി സമാജം ആര്‍ട്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ആര്.ജെ. നിത്യ സുജിത്ത് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.