അബൂദബി: ലൂവർ അബൂദബി മ്യൂസിയത്തില്‍ പുതിയ സീസണില്‍ അഞ്ച് പ്രധാന പ്രദര്‍ശനങ്ങള്‍ അരങ്ങേറും. പ്രാദേശിക തലത്തിലും മേഖല തലത്തിലുമുള്ള കലാകാരന്മാര്ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയും ആഗോളതലത്തിലെ സാംസ്കാരിക ബന്ധങ്ങള്‍ വെളിവാക്കുന്നതുമായിരിക്കും പ്രദര്‍ശനങ്ങളെന്ന് അധികൃതർ പറഞ്ഞു. ജൂലൈ 18 മുതല്‍ 2025 ജൂണ്‍ വരെ നടക്കുന്ന കുട്ടികൾക്കുള്ള പ്രദര്‍ശനമാണ് ഇവയിലൊന്ന്. ബഹിരാകാശ രംഗത്തോട് കുട്ടികള്‍ക്ക് ആഭിമുഖ്യം വളര്‍ത്തുന്നതാവും പ്രദര്‍ശനം.
സെപ്റ്റംബര്‍ 13 മുതല്‍ 2024 ജനുവരി 14 വരെ നടത്തുന്ന ലെറ്റേഴ്സ് ഓഫ് ലൈറ്റ് എന്ന പ്രദര്‍ശനത്തില്‍ മതഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍, ഹീബ്രൂ ബൈബിള്‍ എന്നിവ വിഷയമാവും. കാര്‍ട്ടിയര്‍, ഇസ്ലാമിക് ഇന്സ്പിരേഷന് ആന്‍ഡ് മോഡേണ്‍ ഡിസൈന്‍ എന്നതാണ് മൂന്നാമത്തെ പ്രദര്‍ശനം. നവംബര്‍ 15 മുതല്‍ 2024 മാര്‍ച്ച് 24 വരെയാണ് പ്രദര്‍ശനം. നവംബര്‍ 21 മുതല്‍ 2024 ഫെബ്രുവരി വരെ നടക്കുന്ന ലൂവർ അബൂദബി ആര്‍ട്ട് ഹിയര്‍ പ്രദര്‍ശനമാണ് മറ്റൊന്ന്. ഫാബിള്‍സ് ഫ്രം ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് എന്ന പ്രദര്‍ശനം 2024 മാര്‍ച്ച് 20 മുതല്‍ 2024 ജൂലൈ 14 വരെയാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.