ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികത്തിെൻറയും ഭാഗമായി 'ലോക്ഡൗണിെൻറ പ്രശ്നങ്ങളും ഇന്നത്തെ കുട്ടികളും' വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.
കുവൈത്ത് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. അരുൾരാജ് സ്വാഗതം പറഞ്ഞു. യു.കെയിലെ എം.ആർ.സി.പി.സി.എച്ച് സ്പെഷാലിറ്റി പീഡിയാട്രീഷൻ ഡോ. ഷാജു ഇടമന, സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ എന്നിവർ വിഷയം അവതരിപ്പിച്ചു.
സാമൂഹിക പ്രവർത്തകരായ നൂറുൽ ഹസ്സൻ, എഫ്.എം. ഫൈസൽ, ജയിംസ് മുണ്ടമ്പിള്ളി, ഫൈസൽ, ഗഫൂർ പിലാത്തറ, ഒ.എൻ.സി.പി ജോയൻറ് ട്രഷറർ ശ്രീബിൻ ശ്രീനിവാസൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, രവി മണ്ണായത്ത് എന്നിവരും സംഘടനാംഗങ്ങളും പങ്കെടുത്തു. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.