ഷാർജ: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21ന് ഷാർജ വർഷിപ് സെന്ററിൽ സാഹിത്യ സംഗമവും തോന്നയ്ക്കൽ അവാർഡും പ്രവാസി മാധ്യമ പുരസ്കാരവും സമർപ്പിക്കൽ നടക്കും. മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തും. ചാപ്റ്റർ പ്രസിഡന്റ് ലാൽ മാത്യുവിന്റെ അധ്യക്ഷതയിൽ ഐ.പി.സി യു.എ.ഇ റീജൻ പ്രസിഡന്റ് ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആമുഖ പ്രഭാഷണം നടത്തും. തോന്നക്കൽ സാഹിത്യ പുരസ്കാരം കാർട്ടൂണിസ്റ്റ് സജി നടുവത്ര ഏറ്റുവാങ്ങും.
പ്രവാസി മാധ്യമ പുരസ്കാരം മന്നാ ചീഫ് എഡിറ്റർ പി.സി. ഗ്ലെന്നിക്ക് സമർപ്പിക്കും. വിവിധ സഭാ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സാഹിത്യരചന മത്സര വിജയികൾക്ക് പുരസ്കാരവും പ്രശസ്തിപത്രവും നൽകി ആദരിക്കും.
ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായ ഡോ. റോയ് ബി. കുരുവിള, കൊച്ചുമോൻ ആന്താര്യത്ത്, നെവിൻ മങ്ങാട്ട്, വിനോദ് എബ്രഹാം, പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ് എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.