ഷാർജ: പ്രകൃതിയുടെ വൈവിധ്യംകൊണ്ടും സന്തുലിത കാലാവസ്ഥ കൊണ്ടും ടൂറിസം രംഗത്ത് വലിയ സാധ്യതകൾ ഉള്ള നാടാണ് കേരളം. എന്നാൽ, അതിന്റെ പ്രത്യേകതകൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. കേരളത്തിലേക്ക് വിരുന്നുവരുന്നവർക്ക് നൽകാൻ കഴിയുന്ന രീതിയിൽ ലാൻഡ്സ്കേപ്പോ നിർമാണരീതിയോ ഇപ്പോൾ നമ്മൾ കാര്യമായി വികസിപ്പിച്ചെടുത്തിട്ടില്ല, അതുകൊണ്ടുതന്നെ കേരളത്തിന്റെ മനോഹാരിത വേണ്ടരീതിയിൽ മാർക്കറ്റ് ചെയ്യാൻ നമുക്ക് പൂർണതോതിൽ പറ്റിയിട്ടില്ല എന്ന് കണക്കുകൾതന്നെ വ്യക്തമാക്കുന്നുണ്ട്. പ്രവാസികളിൽ പലർക്കും ഉള്ള ഭൂമിയെ ഒരു ഡെഡ് ഇൻവെസ്റ്റിനു പകരം എങ്ങനെ കേരള മോഡൽ ഫാം ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റാം എന്നും ചർച്ചകൾ കാര്യമായി നടന്നിട്ടില്ല. അതിലൂടെയുള്ള വരുമാനസാധ്യതകളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ വലിയ ഒത്തുചേരൽ നടക്കുന്ന കമോൺ കേരള ഈ ചർച്ചക്ക് വേദി ഒരുക്കുന്നു. ശനിയാഴ്ച ഹോം പ്ലസ് സെക്ഷനിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ വൈകീട്ട് മൂന്നുമുതൽ 4.30 വരെ രണ്ടു സെഷനുകളിലായാണ് പരിപാടി നടക്കുന്നത്. ആദ്യ സെഷനിൽ ഫാം ടൂറിസം കണക്ട്സ് ട്രാവലേഴ്സ് വിത് ദി ലാൻഡ് എന്ന വിഷയത്തിൽ സംവദിക്കുന്നത് ഗ്രീൻ ഫാമിന്റെ സ്ഥാപകനും കേരള മോഡൽ ടൂറിസത്തിന്റെ പ്രചാരകനും ലാൻഡ്സ്കേപ് വിദഗ്ധനുമായ പി.എ. മുസ്തഫയാണ്. രണ്ടാം സെഷനിൽ സംസാരിക്കുന്നത് അറിയപ്പെടുന്ന ഫുഡ് ഫോറെസ്റ്റ് - മിയാവാക്കി എക്സ്പേർട്ട് ആയ ഷിഹാബ് കുഞ്ഞഹമ്മദ് ആണ്. നിരവധി പ്രോജക്റ്റ് കൾ ഡിസൈൻ ചെയ്തും പൂർത്തിയാക്കിയും പരിചയമുള്ള വ്യക്തിത്വങ്ങളാണ് രണ്ടുപേരും. സന്ദർശകർക്ക് വിദഗ്ധരുമായ നേരിട്ട് സംവദിക്കാനുമുള്ള അവസരവും ലഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 0569649432 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.