ദുബൈ: മാതാവിനെ ഉപദ്രവിച്ച അറബ് വംശജരായ രണ്ട് പെൺമക്കൾക്ക് 1,000 ദിർഹം വീതം പിഴ ചുമത്തി ദുബൈ ക്രിമിനൽ കോടതി. തുടർന്ന് സിവിൽ കോടതിയെ സമീപിച്ച മാതാവിന് രണ്ടു മക്കളും ചേർന്ന് 30,000 ദിർഹം നഷ്ടപരിഹാരം നൽകാനും വിധിച്ചു. വൈകാരികവും മാനസികവുമായ പ്രയാസങ്ങൾ പരിഗണിച്ചാണ് നഷ്ടപരിഹാരത്തിന് വിധിച്ചിരിക്കുന്നത്. ക്രിമിനൽ കോടതി വിധി അതിക്രമം നടന്നത് സ്ഥിരീകരിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സിവിൽ കോടതി നഷ്ടപരിഹാരത്തിന് വിധി പുറപ്പെടുവിച്ചത്.വിധി അന്തിമമായ ദിവസം മുതൽ അഞ്ച് ശതമാനം നിയമപരമായ പലിശയും നൽകണമെന്ന് വിധിയിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.