ധക്കംസിെൻറ യു.എ.ഇയിലെ ലോഞ്ചിങ് ചടങ്ങ്
ദുബൈ: നൂറ്റാണ്ടിെൻറ പാരമ്പര്യമുള്ള ബ്രിട്ടീഷ് ല്യൂബ്രിക്കൻറ്‌സ് ബ്രാൻറായ ധക്കംസ് യു.എ.ഇയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബ്രിട്ടീഷ് കെമിസ്റ്റ് അലക്‌സാണ്ടര്‍ ധക്കം 1899ല്‍ സ്ഥാപിച്ചതാണ് ധക്കംസ്. ഏവിയേഷനടക്കമുള്ള പ്രധാന മേഖലകളില്‍ സാന്നിധ്യമുള്ള ബ്രാൻറുകളിലൊന്നാണ്.
യു.എ.ഇയില്‍ തുടങ്ങാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ ജാബിര്‍ ഷേത്ത് പറഞ്ഞു. ശോഭനമായ ഭൂതകാലമുള്ളത് പോലെ ഭാവിയെയും തങ്ങള്‍ ഈ പ്രയാണത്തില്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 20, 21 നൂറ്റാണ്ടുകളിലെ ഏറ്റവും മുന്‍നിരയിലുള്ള ല്യൂബ്രിക്കൻറ്‌സ് ടെക്‌നോളജി ബ്രാൻറായിരുന്നു ധക്കംസ്.
60ഓളം ഉല്‍പന്നങ്ങളുടെ വൈവിധ്യ നിരയുമായാണ് ധക്കംസ് എത്തുന്നതെന്ന് േഗ്ലാബല്‍ സി.ഇ.ഒ കെ.ആര്‍. വെങ്കട്ടരാമന്‍ പറഞ്ഞു. അബ്ദുല്ല അല്‍ മസഊദ് ആൻറ് സണ്‍സ് ഗ്രൂപ്പിെൻറ ഭാഗമായ എമിറേറ്റ്‌സ് ഫോര്‍ യൂനിവേഴ്‌സല്‍ ടയേഴ്‌സാണ് യു.എ.ഇയിലെ വിതരണക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.