കഴിഞ്ഞ വർഷത്തെ തേയില കയറ്റുമതി ഇന്ത്യയിൽനിന്ന്​ യു.എ.ഇയിലേക്ക്​ അയച്ചത്​ 13.65 ദശലക്ഷം കിലോ

ദു​െബെ: തേയില ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ-യു.എ.ഇ സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്​ ദു​ൈബ ഇന്ത്യൻ കോൺസുലേറ്റും ടീ ബോർഡ്​ ഇന്ത്യയും ചേർന്ന്​ ഓൺലൈൻ യോഗം സംഘടിപ്പിച്ചു.

ഇന്ത്യ, യു.എ.ഇ, ബഹ്​റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നായി നൂറോളം പേർ പ​ങ്കെടുത്തു. മറ്റ്​ വ്യാപാരങ്ങളിലെന്നപോലെ തേയില ഇടപാടിലും യു.എ.ഇ ഇന്ത്യയുടെ മികച്ച പങ്കാളിയാണെന്ന്​ കോൺസുലേറ്റ്​ ജനറൽ അമൻ പുരി പറഞ്ഞു. കഴിഞ്ഞവർഷം ഇന്ത്യയിൽനിന്ന്​ യു.എ.ഇയിലേക്ക്​ കയറ്റുമതി ചെയ്​തത്​ 13.65 ദശലക്ഷം കിലോ തേയിലയാണ്​. ഇറാനും റഷ്യയും കഴിഞ്ഞാൽ ഏറ്റവുമധികം തേയില കയറ്റുമതി ചെയ്യുന്നത്​ യു.എ.ഇയിലേക്കാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

തേയില ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ റീ എക്​സ്​പോർട്ട്​ ചെയ്യുന്നത്​ യു.എ.ഇയിലാണെന്ന് ജബൽ അലി ഫ്രീ സോൺ​ (ജഫ്​സ) സെയിൽസ്​ ഹെഡ്​ ഇബ്താസിം അഹ്​മദ്​ അൽകാബി പറഞ്ഞു. 64 രാജ്യങ്ങളിൽനിന്ന്​ തേയില ഇറക്കുമതി ചെയ്യു​േമ്പാൾ 130 രാജ്യങ്ങളിലേക്ക്​ കയറ്റിയയക്കുന്നു. ഇന്ത്യയിലെ ഒമ്പത്​ തുറമുഖങ്ങളിൽനിന്ന്​ ജബൽ അലി പോർട്ടിലേക്ക്​ ആഴ്​ചയിൽ 15 സർവിസുകളാണുള്ളതെന്നും യു.എ.ഇയുടെ ആഗോള പങ്കാളിയാണ്​ ഇന്ത്യയെന്നും അവർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.