ഷാര്‍ജ: ലേബര്‍ സ്റ്റാന്‍ഡേഡ് െഡവലപ്മെൻറ് അതോറിറ്റി നടത്തുന്ന ലേബര്‍ സ്പോര്‍ട്സ് ടൂര്‍ണമെൻറ് ഡിസംബർ 13 മുതല്‍ മാര്‍ച്ച് 27 വരെ നടക്കുമെന്ന് വകുപ്പ് മേധാവി നദ അബ്ദുല്ല അല്‍ മനാഹി പറഞ്ഞു. ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍, ബാസ്കറ്റ് ബാള്‍, ഹോക്കി തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഏതു തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവർക്കും മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടാകും.
രണ്ടര ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. ഫുട്ബാളില്‍ വിജയിക്കുന്നവര്‍ക്ക് യഥാക്രമം 30,000, 15,000, 10,000 ദിര്‍ഹമാണ് സമ്മാനം. ക്രിക്കറ്റ് വിജയികള്‍ക്ക് 15,000, 8000, 5000 ദിര്‍ഹവും, വോളിബാള്‍ ജേതാക്കള്‍ക്ക് 8000, 5000, 3000 ദിര്‍ഹവും, ബാസ്കറ്റ്ബാള്‍ വിജയികൾക്ക് 20,000, 10,000, 8000 ദിര്‍ഹവും ഹോക്കി ജേതാക്കള്‍ക്ക് 5000, 3000, 2000 എന്ന ക്രമത്തിലുമാണ് സമ്മാനം ലഭിക്കുക. ഫുട്ബാള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 3000 ദിര്‍ഹം രജിസ്ട്രേഷന് ഫീസ് നല്‍കണം. വോളിബാള്‍, ബാസ്കറ്റ്ബാള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ 2000 ദിര്‍ഹം വീതവും ഹോക്കിക്ക് 500 ദിര്‍ഹവുമാണ് പങ്കെടുക്കാനുള്ള ഫീസ്. ഷാര്‍ജ നാഷനല്‍ പാര്‍ക്കിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ മൈതാനത്താണ് മത്സരങ്ങള്‍ നടക്കുക.
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 7.00 മുതല്‍ വൈകീട്ട് 5.30 വരെയായിരിക്കും മത്സരങ്ങളെന്നും എല്ലാവര്ക്കും സൗജന്യമായി പ്രവേശനം അനുവദിക്കുമെന്നും നദ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4555737, 052 6411010.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.