എം.എസ്.എസ്-പിൽസ് ‘സൗജന്യ കുടുംബ നീതിമേള’യുടെ രജിസ്‌ട്രേഷൻ ഷജിൽ ഷൗക്കത്ത് ഉദ്​ഘാടനം ചെയ്യുന്നു

കുടുംബ നീതിമേള 2026: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബൈ: യു.എ.ഇയുടെ കുടുംബ വർഷാചരണത്തിന്‍റെ ഭാഗമായി പ്രവാസികൾക്കായി മോഡൽ സർവീസ് സൊസൈറ്റി (എം.എസ്.എസ്)യും പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്)യും ചേർന്ന് ദുബൈ കമ്മ്യുണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി ഡി എ) യുടെ അനുമതിയോടെ 2026 ഒക്ടോബർ 18ന്​ ഞായറാഴ്ച രാവിലെ 10 മണി മുതൽ ദുബൈ റാശിദിയ പേസ് ബ്രിട്ടീഷ് സ്‌കൂളിൽ സംഘടിപ്പിക്കുന്ന സൗജന്യ 'കുടുംബ നീതിമേള' യിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

യു.എ.ഇയിലെ പ്രമുഖ അഭിഭാക്ഷകരും ഹോപ്പ് ഓഫ് ലൈഫ് ടീമിന്‍റെ വിദഗ്ദ്ധ സൈക്കോളജിസ്റ്റുകളും കൗൺസിലർമാരും പങ്കെടുക്കുന്ന നീതിമേളയിൽ കുടുംബ നിയമ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക നിയമ വിഷയങ്ങൾ,വിവാഹം, വിവാഹ മോചന കേസുകൾ, ജീവനാംശം, വയോജന-ബാല പീഡന കേസുകൾ കുടുംബ കൗൺസിലിങ്​ ആൻഡ്​ മധ്യസ്ഥത കുട്ടികൾക്കുള്ള കൗൺസിലിങ്​, മറ്റു പൊതുനിയമ പ്രശ്നങ്ങൾ എന്നിവയിൽ സാധാരണക്കാർക്ക് സൗജന്യ സേവനം ലഭ്യമാകും. ബെല്ലോ ട്രാൻസ്‌പോർട് ഒരുക്കുന്ന സൗജന്യ യാത്രാ സൗകര്യവുമുണ്ടാകും.

ദുബൈ എം.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ ജന. സെക്രട്ടറി ഷജിൽ ഷൌക്കത്ത് ലിങ്ക് ഓപ്പൺ ചെയ്ത്​ രജിസ്‌ട്രേഷന്‍റെ ഉദ്​​ഘാടനം നിർവഹിച്ചു. നീതിമേള ജന.കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. അഭിഭാഷക പാനൽ കൺവീനർ അഡ്വ. അസീസ് തോലേരി, കൗൺസിലേഴ്‌സ് കൺവീനർ അഡ്വ. ഗിരിജ, പിൽസ് സിക്രട്ടറി അരുൺ സുന്ദർ രാജ്, അബ്ദുൽ ജബ്ബാർ, ശംസുദ്ദീൻ അഹമ്മദ്, ബാനു ഷംസ്, ഷമീം, ഇജാസ്, തൻസീർ, ബഷീർ, സമീർ എന്നിവർ പങ്കെടുത്തു. പിൽസ് ജന.സിക്രട്ടറി അൽ നിഷാജ് ശാഹുൽ സ്വാഗതവും ടി.വി. ഉമർ നന്ദിയും പറഞ്ഞു. https://legal.mssgulf.org എന്ന ലിങ്കിൽ രജിസ്ട്രേഷൻ ചെയ്യാം. വിവരങ്ങൾക്ക്: 0547352524.

Tags:    
News Summary - Kudumba Neethi Mela 2026: Registration Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.