സായിദ് സുസ്ഥിരത പുരസ്‌കാരം 2027: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

അബൂദബി: 2027ലെ സായിദ് സുസ്ഥിരതാ പുരസ്‌കാരത്തിനുള്ള ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 177 രാജ്യങ്ങളില്‍ നിന്നായി റെക്കോര്‍ഡ് തുകയായ 10,233 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്‍റെ വർധനവാണ് പങ്കാളിത്തത്തിലുണ്ടായിട്ടുള്ളത്. ആരോഗ്യം, ഭക്ഷണം, ഊര്‍ജം, ജലം, കാലാവസ്ഥാ പ്രവര്‍ത്തനം, ആഗോള ഹൈസ്‌കൂളുകള്‍ എന്നീ ആറ് വിഭാഗങ്ങളിലാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

യു.എ.ഇ. വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രിയും പുരസ്‌കാരം ഡയറക്ടര്‍ ജനറലുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്‌മദ് അല്‍ ജാബിറിന്‍റെ നേതൃത്വത്തിലാണ് പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം മുതല്‍ എല്ലാ ഫൈനലിസ്റ്റുകള്‍ക്കും സാമ്പത്തിക പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

സംഘടനാ വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകള്‍ക്ക് 100,000 ഡോളര്‍ വീതവും ആഗോള ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഫൈനലിസ്റ്റുകള്‍ക്ക് 25,000 ഡോളര്‍ വീതവുമാണ് ലഭിക്കുക. അതതു വിഭാഗങ്ങളില്‍ വിജയികളാകുന്നവര്‍ക്ക്, സംഘടനാ വിഭാഗങ്ങള്‍ക്ക് 10 ലക്ഷം ഡോളറും ആഗോള ഹൈസ്‌കൂളുകള്‍ക്ക് 150,000 ഡോളറും സമ്മാനമായി ലഭിക്കും.

അബൂദബി സുസ്ഥിരതാ വാരത്തോടനുബന്ധിച്ച് 2027 ജനുവരി 12ന് നടക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും. ഈ പുരസ്‌കാരത്തിലൂടെ ഇതുവരെ ലോകമെമ്പാടുമുള്ള 411 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്താന്‍ സായിദ് സുസ്ഥിരതാ പുരസ്‌കാരത്തിന് സാധിച്ചിട്ടുണ്ട്.

Tags:    
News Summary - Zayed Sustainability Prize 2027: Finalists Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.