സ്വകാര്യത ലംഘനവും ബ്ലാക്ക് മെയിലിങ്ങും: യുവതിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് അബൂദബികോടതി

അബൂദബി: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത കേസില്‍ യുവതിക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അബൂദബി കുടുംബ, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. മാനസികവും വൈകാരികവുമായ ആഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ട് യുവാക്കളോട് കോടതി സംയുക്തമായി ഈ തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.

ഭൗതിക നഷ്ടങ്ങളുണ്ടായതായി തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ സാമ്പത്തിക നഷ്ടപരിഹാരത്തിനായുള്ള യുവതിയുടെ ആവശ്യം കോടതി തള്ളി. സംഭവത്തില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി രണ്ടാം പ്രതിയുമായി ചേര്‍ന്ന് യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തുകയും തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്.

വാട്‌സാപ്പും മറ്റ് ഇലക്ട്രോണിക് അക്കൗണ്ടുകളും ഉപയോഗിച്ച് യുവതിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് പ്രതികള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും പരിചയക്കാര്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി, യുവതിയുടെ മുന്‍ ഭര്‍ത്താവിനും വീഡിയോ ക്ലിപ്പുകള്‍ അയച്ചുകൊടുത്തതായി കോടതിയില്‍ ബോധിപ്പിച്ചു. ഈ കേസില്‍ പ്രതികള്‍ക്ക് നേരത്തെ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ആറുമാസത്തെ തടവും നാടുകടത്തലും കോടതി വിധിച്ചിരുന്നു. 

Tags:    
News Summary - Abu Dhabi Court Orders 20,000 Dirhams Compensation for Privacy Violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.