പാസ്‌പോർട്ട്, വിസ സേവനങ്ങൾ; ഇന്ത്യൻ എംബസി പുതിയ ടെൻഡർ ക്ഷണിച്ചു

ദുബൈ: മൂന്ന് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയ ടെൻഡർ ക്ഷണിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണ് നടപടി. സേവനകരാർ മാറ്റിയതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത് ഫയൽ ചെയ്ത ഹരജിയിൽ മൂന്ന് മാസത്തിനകം പുതിയ ടെൻഡർ നൽകാനാണ് കോടതി നിർദേശിച്ചത്.

യു.എ.ഇ, കുവൈത്ത്, സൗദി, സിങ്കപ്പൂർ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് വിസാ സേവനങ്ങൾക്കാണ് പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്. യു.എ.ഇയിൽ നിലവിൽ സേവനം നൽകുന്ന അൽഹിന്ദ് ഗ്ലോബൽ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം. ഇന്നുമുതൽ ഒക്ടോബർ 26 വരെയാണ് പുതിയ ടെൻഡർ സമർപ്പിക്കാനുള്ള സമയം. നവംബർ 27 നകം നടപടികൾ പൂർത്തിയാക്കി പുതിയ സ്ഥാപനത്തിന് കരാർ നൽകുമെന്ന് നയതന്ത്രകാര്യാലയങ്ങൾ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.

ഇന്ത്യയിലേക്കുള്ള വിസ നടപടികൾ, ഇന്ത്യക്കാരുടെ പാസ്പോർട്ട് നടപടികൾ എന്നിവ നൽകുന്ന 15 കേന്ദ്രങ്ങളാണ് അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിലായി യു.എ.ഇയിൽ തുറക്കേണ്ടത്. മൂന്നു വർഷത്തേക്കാണ് പുതിയ കരാർ. നേരത്തേ സേവനം പുറംജോലി കരാർ നൽകിയത് ചോദ്യം ചെയ്ത നടപടി കോടതി കയറിയതിനാൽ മുമ്പ് ടെൻഡർ ലഭിച്ച അൽഹിന്ദ് ഗ്ലോബൽ എന്ന സ്ഥാപനമാണ് യു.എ.ഇയിൽ പാസ്പോർട്ട് വിസാ സേവനങ്ങൾ നൽകുന്നത്. ഇവരുടെ പതിനാറ് കേന്ദ്രങ്ങൾ ജൂലൈ 22 മുതൽ യു.എ.ഇയിൽ പ്രവർത്തിക്കുന്നുണ്ട്. 19 ദിർഹം നിരക്കിലാണ് അൽഹിന്ദ് സേവനങ്ങൾ നൽകിവരുന്നത്.

Tags:    
News Summary - Indian Embassy Invites New Tenders for Passport and Visa Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.