അബൂദബി ചേംബര്‍ സംഘം മുംബൈയില്‍

അബൂദബി: ഇന്ത്യയുമായുള്ള ദീര്‍ഘകാല സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും പുതിയ നിക്ഷേപ അവസരങ്ങള്‍ തുറക്കാനുമായി അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (എ.ഡി.സി.സി.) നേതൃത്വത്തില്‍ 34ല്‍ധികം കമ്പനികള്‍ ഉള്‍പ്പെടുന്ന സ്വകാര്യ മേഖലാ പ്രതിനിധി സംഘം മുംബൈയിലെത്തി. അബൂദബി ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഡോ. അലി ബിന്‍ ഹര്‍മല്‍ അല്‍ ദാഹരിയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം മുംബൈയില്‍ സന്ദര്‍ശനം നടത്തുന്നത്.

അബൂദബി ചേംബറും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ-യു.എ.ഇ ബിസിനസ് ഫോറത്തിലാണ് സംഘം പങ്കെടുക്കുക. ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കോണ്‍ഫെഡറേഷന്‍ (സി.ഐ.ഐ), ഐ.എം.സി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുടെ പങ്കാളിത്തത്തോടെ മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിലാണ് ഫോറം നടക്കുന്നത്.

Tags:    
News Summary - Abu Dhabi Chamber Delegation Visits Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.